ദൈവം നൽകിയ സ്വാതന്ത്ര്യത്തിൽ നടക്കുക: ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ സിറ്റി :ദൈവം നമുക്ക് സൗജന്യമായി നൽകിയ സ്വാതന്ത്ര്യത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ.

പോൾ ആറാമൻ ഹാളിൽവച്ച് നടന്ന പൊതുകൂടിക്കാഴ്ചാ വേളയിലാണ് “സ്വാതന്ത്ര്യത്തിലേക്ക് ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങൾ സ്ഥിരതയോടെ നിൽക്കുവിനെന്ന് മാർപാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങൾ വിധേയരാകരുത്” എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലൻ ഗാലത്തിയകാർക്ക് എഴുതിയ ലേഖനം അഞ്ചാമദ്ധ്യായം ഒന്നാം വാക്യത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രഭാഷണത്തിലാണ്ക്രിസ്തു നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് മാർപാപ്പാ ഉദ്ബോധിപ്പിച്ചത്.കൂടാതെ തന്റെ ട്വിറ്റർ സന്ദേശത്തിലും #GeneralAudience എന്ന ഹാഷ്‌ടാഗോടുകൂടി കർത്താവ് നമ്മെയെല്ലാവരെയും അടിമത്തത്തിൽനിന്ന് സൗജന്യമായി മോചിപ്പിക്കുകയും, പൂർണ്ണമായ സ്വാതന്ത്ര്യത്തിൽ ചരിക്കുന്നതിനായി നമ്മെ അവിടുത്തെ വഴിയിലേക്ക് നയിക്കുകയും ചെയ്യുമെന്നും മാർപാപ്പാ കുറിച്ചിരുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group