സാഹോദര്യം അടിസ്ഥാനപരവും സനാതനവുമായ മൂല്യം: മാർപാപ്പാ..

മനുഷ്യസാഹോദര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പായുടെ സന്ദേശം.സാഹോദര്യം ജനതകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ അടിസ്ഥാനപരവും സനാതനവുമായ ഒരു മൂല്യമാണെന്നും പാപ്പാ പറഞ്ഞു.

പരസ്പരം പങ്കുവയ്ക്കുന്ന സാഹോദര്യത്തിന്റെ പ്രചോദനത്താൽ എല്ലാവരും ഒരുമിച്ച് സമഗ്രമായ വികസനവും, സഹിഷ്ണുതയും, സകലരേയും ഉൾക്കൊള്ളുന്നതും പരസ്പരം മനസ്സിലാക്കുന്നതുമായ ഒരു സമാധാനത്തിന്റെ സംസ്കാരം പ്രോൽസാഹിപ്പിക്കണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. തൊലിയുടെ നിറത്തിനും, മതത്തിനും, സാമൂഹ്യ സംഘങ്ങൾക്കും, ലിംഗ, പ്രായ, സാമ്പത്തിക സാഹചര്യങ്ങൾക്കും അപ്പുറം ഒരേ ആകാശത്തിനു കീഴിൽ വസിക്കുന്നവരാണ് നാമെന്നും,വിശ്വാസികൾക്കും നല്ല മനസ്കർക്കും ഒരുമിച്ചു യാത്ര ചെയ്യാൻ അനുയോജ്യമായ സമയമാണിത്. ഇത് നാളത്തേക്ക് മാറ്റിവയ്ക്കരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നാനാത്വത്തിലുള്ള നമ്മുടെ ഐക്യം ആഘോഷിക്കാനും നമ്മൾ ജീവിക്കുന്ന സമൂഹത്തോടു സഹോദര്യം എത്തി എന്ന് ഉദ്ഘോഷിക്കാനുമുള്ള നല്ല ദിവസമാണിതെന്നും പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group