പ്രാർത്ഥനയോടെ ക്രൈസ്തവ സമൂഹം മതപരിവർത്തന ബിൽ നടപ്പിലാക്കുവാൻ ഉറപ്പിച്ച് കർണാടക സർക്കാർ.

മതപരിവര്‍ത്തന നിരോധന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ. നിയമവകുപ്പ് കരട് ബില്‍ വിശകലനം ചെയ്യുകയാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിര്‍ദിഷ്ട ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കുകയാണല്ലോ എന്ന ചോദ്യത്തിന് നിയമത്തെ എതിര്‍ക്കുന്നവരും അംഗീകരിക്കുന്നവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ താത്പര്യപ്രകാരം സര്‍ക്കാര്‍ നിയമം നടപ്പിലാക്കും. ഈ വിഷയത്തില്‍ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമാധാനപ്രിയരായ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലയില്‍ ക്രൈസ്തവ സമൂഹം നല്‍കിയ സേവനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതാണ് പുതിയ മതപരിവര്‍ത്തന നിരോധനബില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഇതിനിടയിൽ തുടർച്ചയായി ക്രൈസ്തവ സമൂഹത്തിനു നേരെ കർണാടകയിൽ നടക്കുന്ന അതിക്രമങ്ങൾ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group