കൊച്ചിയുടെ മദർ തെരേസയെ ഗവർണർ സന്ദർശിച്ചു.

കൊച്ചി : ജീവകാരുണ്യ പ്രവർത്തനങ്ങളിലുടെ കൊച്ചിയുടെ സ്വന്തമായി മാറിയ സിസ്റ്റർ ഫാബിയോള ഫാബ്രിയെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു .സിസ്റ്ററുടെ എല്ലാ പ്രവർത്തനങ്ങളെയും അഭിനന്ദിച്ച ഗവർണർ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണയും അറിയിച്ചു.അപ്പസ്തോലിക് സിസ്റ്റേഴ്സ് ഓഫ് കോൺസലാത്ത സഭാംഗമായ സി. ഫാബിയോള 1996 ലാണ് മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തുന്നത്. 2005 ൽ ഫോർട്ട് കൊച്ചിയിൽ എട്ട് കുട്ടികളുമായി ‘ ആശ്വാസ ഭവൻ’ തുടക്കമിട്ടു. ഇപ്പോൾ ആശ്വാസ ഭവനിൽ 80 കുട്ടികളുണ്ട്.

സിസ്റ്റർ ചെയ്ത എല്ലാ സന്നദ്ധ പ്രവർത്തനങ്ങളെയും മാനിച്ചുകൊണ്ട് കെ സി ബി സി മീഡിയ കമ്മീഷൻ ഇക്കഴിഞ്ഞ നവംബർ 14 ന് പൊന്നാട നൽകി സിസ്റ്ററിനെ ആദരിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group