സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍ തുടങ്ങി വിവിധ നിലകളില്‍ മലയാളികളുടെ മനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ പ്രഫ. മാത്യു ഉലകംതറയുടെ വിയോഗം കേരളസമൂഹത്തിനും ക്രൈസ്തവര്‍ക്കും അതീവദുഃഖകരമാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചരി.
പ്രഫ. മാത്യു ഉലകംതറയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് സംസാരിക്കുകയായിരുന്നു കർദിനാൾ.
ക്രിസ്തുഗാഥ എന്ന മഹാകാവ്യത്തിലൂടെ ക്രിസ്തുചരിതം മലയാള സാഹിത്യത്തില്‍ തങ്കലിപികള്‍ക്കൊണ്ട് എഴുതിച്ചേര്‍ത്ത ആ സാഹിത്യകാരന്‍ മലയാള ഭാഷാപണ്ഡിതര്‍ക്കിടയിലെ ബഹുമുഖ പ്രതിഭയായിരുന്നെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. 1993-ല്‍ കെസിബിസി സാഹിത്യഅവാര്‍ഡും 2019-ല്‍ സിറോമലബാര്‍ സഭയുടെ സഭാതാരം അവാര്‍ഡും നല്‍കി കേരളസഭ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
പത്രപ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കെസിബിസിയുടെ പ്രസിദ്ധീകരണമായ താലന്തിന്റെ സഹപത്രാധിപരും, ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായിരുന്നു. കേരളസാഹിത്യ അക്കാദമി അംഗം, പാഠപുസ്തക സമിതി അംഗം എന്നിങ്ങനെ ഒട്ടേറെ പദവികള്‍ അലങ്കരിച്ചിരുന്ന അദ്ദേഹം അമ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മലയാള സാഹിത്യ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അദ്ദേഹത്തിന്റെ ജീവിതം എക്കാലവും ഒരു പാഠപുസ്തകമാണെന്ന് മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group