ഉയിർപ്പിന്റെ പ്രത്യാശ

    യേശു ക്രിസ്‌തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ ആയ ഈസ്റ്റെർ നാം നാളെ ( 17 ഏപ്രിൽ ) കൊണ്ടാടുകയാണല്ലോ . പൗലോസ് ശ്ലീഹ പറയുന്നതുപോലെ “ക്രിസ്തു നമ്മളുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും ,സംസ്കരിക്കപ്പെടുകയും എഴുതപ്പെട്ടിരു ന്നതുപോലെ മൂന്നാം ദിവസം ഉയർത്തെഴുനേൽക്കുകയും ചെയ്തു (1 കോരി 15 / 4 )

    ആദ്യ നൂറ്റാണ്ടില്‍ റോമിലെ ക്രിസ്‌ത്യാനികൾ ഈസ്റ്റെർ ദിനത്തെ വിളിച്ചിരുന്നത്‌ ആനന്ദത്തിന്റെ ഞായർ എന്നായിരുന്നു. ക്രൈസ്‌തവ വിശ്വാസത്തിന്റെ കേന്ദ്രമായ പുനരുത്ഥാനത്തെ അനുസ്‌മരിക്കുന്ന ഈ ദിവസത്തിൽ ആദിമ പൗരസ്‌ത്യ സഭകളിലെ വിശ്വാസികൾ പരസ്‌പരം ഉപചാരം കൈമാറിയിരുന്നത്‌ ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്‌. ക്രിസ്‌തു ഉയിര്‍ത്തെഴുന്നേറ്റു എന്നൊരാള്‍ പറയുമ്പോള്‍ സത്യം സത്യമായ്‌ അവിടുന്ന്‌ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന്‌ മറ്റേയാള്‍ പ്രതിവചിക്കുമായിരുന്നത്രേ

    . ആദ്യത്തെ മൂന്ന്‌ നൂറ്റാണ്ടുകളില്‍ പാസ്‌ക്ക എന്ന പേരില്‍ ഈസ്‌റ്റർ ആചരിച്ചിരുന്നു. പാസ്‌ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തിൽ നിന്നാണ്‌ ഉരുവായത്‌. ഈ പാസ്‌ക്ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുതൽ ദുഃഖവെള്ളി വേറിട്ട്‌ ആഘോഷിച്ച്‌ തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോസാക്‌സോണിയന്മാര്‍ ഈയോസ്‌റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്‌റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്‌റ്റർ മാസം എന്നാണറിയപ്പെട്ടിരുന്നത്‌. പിന്നീട്‌ ക്രിസ്‌തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്‌റ്റർ മാസത്തില്‍തന്നെ ആചരിച്ചിരുന്ന ക്രിസ്‌തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്‌റ്റർ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത്‌ സാർ വത്രികപ്രചാരം നേടുകയും ചെയ്‌തു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകള്‍ക്കിടയിൽ ഇപ്പോഴും ഈസ്‌റ്ററിനെ ഉയിർപ്പു പെരുന്നാള്‍ എന്നർത്ഥമുള്ള ക്യംതാ പെരുന്നാള്‍ എന്ന്‌ വിളിക്കുന്ന പഴയ പതിവും നിലനില്‍ക്കുന്നു.

    നാം ഈസ്റ്ററിനുവേണ്ടി ഒരുങ്ങുമ്പോൾ പൗലോസ്‌ശ്ലീഹായുടെ വാക്കുകൾ ഓർക്കാം നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്‌സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാ ദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍ (എഫേസോസ് 4 / 22 -24 .).

    നാം ഈ വർഷം ഈസ്റ്റർ ആഘോഷിക്കുമ്പോൾ സർവ്വകാരുണ്യവാനായ ദൈവത്തിനു നന്ദി പറയാം ദൈവത്തിനു നന്ദി പറയാം🙏

    Stephen K O


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group