വത്തിക്കാനില്‍ തയാറാക്കുന്ന പുൽക്കൂടിന്റെയും ട്രീയുടെയും ഉദ്ഘാടനം ഡിസംബർ 10ന്…

ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് വത്തിക്കാനില്‍ ഒരുക്കുന്ന പുൽക്കൂടിന്റെയും ട്രീയുടെയും ഉദ്ഘാടനം ഡിസംബർ 10ന് നടക്കും.
വൈകിട്ട് അഞ്ചുമണിയോടുകൂടി ആരംഭിക്കുന്ന ചടങ്ങുകൾ വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഫെർണാണ്ടോ വെർഗസ് അൽസാഗയുടെ സാന്നിധ്യത്തിലായിരിക്കും നടക്കുക.

സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുന്നിൽ സ്ഥാപിക്കാനുള്ള ക്രിസ്മസ് ട്രീ കഴിഞ്ഞ ആഴ്ച വത്തിക്കാനിൽ എത്തിച്ചിരിന്നു. വടക്കൻ ഇറ്റലിയിലെ ട്രെന്റിനോ മേഖലയിലെ ആൻഡലോയിലെ വനത്തിൽ നിന്നുമാണ് ഇത്തവണത്തെ ക്രിസ്മസ് ട്രീയായി ഉപയോഗിക്കാനുള്ള വൃക്ഷം കൊണ്ടുവന്നത്. 28 മീറ്റർ ഉയരവും എട്ടു എം ടൺ ഭാരമുള്ള ഫിർ മരമാണ് ഇത്തവണത്തെ ക്രിസ്തുമസ് ട്രീയായി അലങ്കരിക്കുന്നത്. ട്രീയില്‍ കുറഞ്ഞ ഊർജ്ജ ഉപഭോഗമുള്ള എൽഇഡി ലൈറ്റിംഗ് സജ്ജീകരിക്കുമെന്ന് വത്തിക്കാൻ സിറ്റി ഗവർണറേറ്റ് അറിയിച്ചിട്ടുണ്ട്.

ഓരോ വർഷവും വത്തിക്കാൻ ചത്വരത്തിൽ പുൽക്കൂടുകൾ ഒരുക്കുന്നത് വിവിധ രാജ്യങ്ങളിലുള്ള കലാകാരന്മാർ അതത് രാജ്യങ്ങളുടെ സാംസ്‌ക്കാരിക, സാമൂഹികസാഹചര്യം വെളിപ്പെടുത്തും വിധമാണ് . അതുപ്രകാരം ഇത്തവണ അതിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പെറുവിൽനിന്നുള്ള കലാകാരന്മാരാണ്. പുൽക്കൂട്ടിൽ 30 രൂപങ്ങളാണ് ഉണ്ടാവുക. ചോപ്ക്ക സമൂഹത്തിന്റെ പാരമ്പര്യരീതിയിലുള്ള വസ്ത്രങ്ങളാകും ഉണ്ണീശോയുടെയും കന്യാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ഉൾപ്പെടെയുള്ള രൂപങ്ങളെ അണിയിക്കപ്പെടുന്നത്.

ഉണ്ണിയേശു, മറിയം, ജോസഫ് മൂന്ന് രാജാക്കന്മാർ, ഇടയന്മാർ എന്നിവരുൾപ്പെടെയുള്ളവരെ യഥാർത്ഥ വലിപ്പത്തിൽ സെറാമിക്, തടി, ഫൈബർഗ്ലാസ് എന്നിവയിലാണ് നിർമിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group