ക്രൈസ്തവരായ തടവുപുള്ളികള്‍ക്ക് 10 ദിവസത്തെ അവധിനൽകി ഇറാനി ഭരണകൂടം..

കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിനായി ക്രിസ്ത്യന്‍ തടവുകാര്‍ക്ക് 10 ദിവസത്തെ അവധി അനുവദിച്ചുകൊണ്ട് ഇറാനിലെ ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ഘോലാം ഹോസ്സൈന്‍ മൊഹ്സേനി എജെയി രാജ്യത്തുടനീളമുള്ള ജയില്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോർട്ട് .

കടുത്ത ഇസ്ലാമിക രാഷ്ട്രമായ ഇറാന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു നടപടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.അനേകം ക്രൈസ്തവരാണ് വ്യാജ ആരോപണത്തെ തുടർന്ന് ഇറാനിലെ വിവിധ ജയിലുകളിൽ കഴിയുന്നത്. ക്രിസ്തുമസും പുതുവത്സരവും പ്രമാണിച്ചാണ് അവധി നിര്‍ദ്ദേശം. അതേസമയം എത്രപേര്‍ക്ക് അവധി ലഭിക്കുമെന്നോ, അവധിയെന്ന് ആരംഭിക്കുമെന്നതോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല .

8 കോടി 30 ലക്ഷത്തോളം വരുന്ന ഇറാനിയന്‍ ജനസംഖ്യയുടെ വെറും 1% മാത്രമാണ് ക്രൈസ്തവർ. ഇവരില്‍ ഭൂരിഭാഗവും അര്‍മേനിയന്‍ ക്രൈസ്തവരാണ്. അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ ജനുവരി 6-നാണ് ക്രിസ്തുമസ്സ് ആഘോഷിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group