ഇസ്രായേൽ – ഹമാസ് യുദ്ധം വീണ്ടും ശക്തമാവുന്നു

ഇസ്രായേൽ – ഹമാസ് യുദ്ധം വീണ്ടും ശക്തമാവുകയാണ്. പാലസ്തീനിലെ ജനങ്ങളെ മുന്നിൽ നിർത്തി അവരെ ബലിയാടാക്കി കൊണ്ടാണ് ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ യുദ്ധം ചെയ്യുന്നത്.

അതുകൊണ്ടുതന്നെ ഹമാസ് ഭീകരർക്കെതിരെ ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രത്യാക്രമണങ്ങളിൽ പലസ്തീനിലെ ജനങ്ങളും മരണപ്പെടുന്നുണ്ട്.

ഹമാസ് എന്ന ഭീകര സംഘടനയാണ് പലസ്തീനിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നതെന്ന സത്യം മറച്ചുവച്ച് ഒരു കൂട്ടർ ഇസ്രായേലിനെതിരെ രംഗത്ത് വരുന്നുണ്ട്. സിനിമാതാരങ്ങൾ അടക്കമുള്ളവർ പാലസ്തീന് പിന്തുണയുമായി പോസ്റ്റുകൾ പങ്കുവെക്കുന്നു. ‘എല്ലാ കണ്ണും റാഫയിൽ’ എന്ന തലവാചകത്തോടെ ഇൻസ്റ്റഗ്രാം സ്റ്റോറി ക്യാമ്പയിനിലാണ് താരങ്ങൾ പങ്കുചേരുന്നത്. എന്നാൽ എന്തുകൊണ്ടാണ് ഇക്കൂട്ടർ ഇസ്രായേലിൽ ഹമാസ് ഭീകരർ നടത്തിയ നരഹത്യക്കെതിരെ പ്രതികരിക്കാത്തത് എന്ന ചോദ്യവും മറുഭാഗത്ത് ശക്തമായി ഉയരുന്നുണ്ട്. ഹമാസ് ഭീകരരുടെ പ്രവർത്തികൾ കണ്ടില്ലെന്ന് നടിച്ച് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർക്ക് ഒക്ടോബർ 7- ലെ സംഭവം ഓർമ്മിപ്പിച്ചു കൊണ്ടാണ് മറുപക്ഷം മറുപടി നൽകുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group