മികച്ച പുതുമുഖ തിരക്കഥാകൃത്തിനു ജോൺ പോളിന്റെ പേരിൽ കെസിബിസി അവാർഡ് ഏർപ്പെടുത്തി

കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ മികച്ച പുതുമുഖ തിരക്കഥാകൃത്തിനു ജോൺ പോളിന്റെ പേരിൽ കെസിബിസി അവാർഡ് എല്ലാ വർഷവും ഏർപ്പെടുത്തുമെന്ന് കെസിബിസി ഡെപ്യൂട്ടി സെകട്ടറി ജനറൽ ഫാ. ജേക്കബ് ജി പാലപള്ളി അറിയിച്ചു.

പാലാരിവട്ടം പി.ഓ.സിയിൽ കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന ജോൺപോൾ അനുസ്മരണ സമ്മേളനത്തിലാണ് തീരുമാനം.പുതുമുഖ തിരക്കഥാകൃത്തുക്കളെ പ്രോൽസാഹിപ്പിക്കാൻ വേണ്ടിയാണിത്.

സാനു മാസ്റ്റർ, സെബാസ്റ്റ്യൻ പോൾ,സാബു ചെറിയാൻ, എം കെ ജോസഫ് ഐ എ എസ്, ഫാ റോബി കണ്ണചിറ സി എം ഐ, സിസ്റ്റർ വിനീത, അൽഫോസ് ജോസഫ്, ഫാ തോമസ് പുതുശ്ശേരി സി എം ഐ,ജോളി ജോസഫ്,ഷാജൂൺ കാര്യാൽ,ഫാ ജേക്കബ് പാലയ്ക്കപ്പള്ളി,തോമസ് ജേക്കബ്,പ്രൊഫ് കവിയൂർ ശിവപ്രസാദ്,തുടങ്ങി സാംസ്കാരിക സാമൂഹ്യ കലാ രംഗത്തു നിന്നും നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

ജോൺ പോൾ എഡിറ്ററായി പ്രവർത്തിച്ച കെസിബിസി മീഡിയ പബ്ലിക്കേഷൻസിന്റെ ആദ്യ പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം കവിയൂർ ശിവപ്രസാദ് നിർവഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group