സേ​​​നാമേ​​​ധാ​​​വിയുടെ മരണം ല​​​ത്തീ​​​ന്‍ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി അ​നു​ശോ​ചി​ച്ചു.

തിരുവനന്തപുരം: ഇന്ത്യയുടെ സം​​​യു​​​ക്ത സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ല്‍ ബി​​​പി​​​ന്‍ റാ​​​വ​​​ത്തി​​ന്‍റെ​​​യും സൈ​​​നി​​ക ഉ​​​ദോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും അകാല വിയോഗത്തിൽ അനുശോചനം അറിയിച്ച് കേരള ല​​​ത്തീ​​​ന്‍ കത്തോലിക്കാ മെത്രാൻ സമിതി.
സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ല്‍ ബി​​​പി​​​ന്‍ റാ​​​വ​​​ത്തി​​ന്‍റെ​​​യും സൈ​​​നി​​ക ഉ​​​ദോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും വേ​​​ര്‍​പാ​​​ട് രാജ്യത്തിന് ​​​പ​​രി​​ഹ​​രി​​ക്കാ​​നാ​​കാ​​ത്ത ന​​​ഷ്ട​​​മാ​​ണെ​​ന്ന് കേ​​​ര​​​ള ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ന്‍ സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ല്‍ പറഞ്ഞു.

രാ​​​ജ്യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ല്‍ ജ​​​ന​​​റ​​​ല്‍ ബി​​​പി​​​ന്‍ റാ​​​വ​​​ത്ത് പ്ര​​​ക​​​ടി​​​പ്പി​​​ച്ച പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​ത വി​​​ല​​​മ​​​തി​​​ക്കാ​​​നാ​​കാ​​​ത്ത​​​താ​​ണെന്നും അ​​ന്ത​​രി​​ച്ച എ​​​ല്ലാ സൈ​​​നി​​​ക​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെയും ദുഃ​​​ഖ​​​ത്തി​​​ല്‍ പ്രാ​​​ര്‍​ഥ​​​ന​​​ക​​​ളോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ ല​​​ത്തീ​​​ന്‍ സ​​​ഭ​​​യും പ​​​ങ്കു​​ചേ​​​രു​​​ന്നുവെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group