അഫ്ഗാൻ ക്രൈസ്തവരുടെ ജീവിതം ഭീതിയുടെ നിഴലിൽ തന്നെ

ഭീതിയുടെ നിഴലിൽ കഴിയുകയാണ് അഫ്ഗാനിസ്ഥാനിലെ ഓരോ ക്രൈസ്തവ വിശ്വാസിയും. താലിബാൻ അധികാരം പിടിച്ചെടുത്തതോടെ ഇവിടുത്തെ ക്രൈസ്തവരുടെ ജീവിതം ദുരിതപൂർണമായി മാറിയിരിക്കുകയാണ്.
ഇപ്പോൾ സ്ഥിതി അത്യധികം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും താലിബാനെ പേടിച്ച് ക്രൈസ്തവർ ഇപ്പോൾ ഗുഹകളിലും അഭയം തേടിയിരിക്കുകയാണ് എന്നുമാണ് പുതിയ റിപ്പോർട്ടുകൾ.ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെന്റർ ഫോർ റിലീജിയസ് ഫ്രീഡം ഡയറക്ടർ നീന ഷിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് .

അഫ്ഗാനിസ്ഥാനിൽ കഴിയുന്ന നിരവധി ക്രൈസ്തവർ വലിയ അപകടങ്ങൾ പതിയിരിക്കുന്ന ദുരന്തമുഖങ്ങളിലാണ് ജീവിക്കുന്നതെന്നും. ഇസ്ലാം മതത്തിൽ നിന്നും ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നത് ഇവിടെ വധശിക്ഷ അർഹിക്കുന്ന കുറ്റമാണെന്നും, പീഡനവും മരണഭയവും ഉളവാക്കി കൊണ്ട് ക്രൈസ്തവ വിശ്വാസികളെ വിശ്വാസത്യാഗികളാകാൻ അന്വേഷിക്കുകയും അവരുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന പ്രവർത്തിയും അനുദിനം വർദ്ധിച്ചു വരികയാണെന്നും ഷിയ പറയുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുന്ന ക്രൈസ്തവർക്ക് പ്രവേശനം നൽകണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ് സെക്രട്ടറിയോട് ഷിയ ആവശ്യപ്പെട്ടിരുന്നു.അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കണമെന്നും അവർ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group