സംസ്ഥാനത്ത് പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​കം: പ്രൊ​ലൈ​ഫ് അ​പ്പോ​സ്ത​ലേ​റ്റ്.

പെ​​​​ണ്‍​കു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഭൂ​​​​രി​​​​പ​​​​ക്ഷം ജി​​​​ല്ല​​​​ക​​​​ളി​​​​ലും കു​​​​റ​​​​ഞ്ഞു​​​​വ​​​​രു​​​​ന്ന​​​​ത് ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണെ​​​​ന്നു പ്രൊ ​​​​ലൈ​​​​ഫ് അ​​​​പ്പോ​​​​സ്ത​​​​ലേ​​​​റ്റ്അ​​​​ഞ്ചാം ദേ​​​​ശീ​​​​യ കു​​​​ടും​​​​ബാ​​​​രോ​​​​ഗ്യ സ​​​​ര്‍​വേ​​​​യി​​​​ല്‍ ഞെ​​​​ട്ടി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​മാ​​​​ണ് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​തെ​​​​​​​​ന്ന് പ്രൊ ​​​​ലൈ​​​​ഫ് അ​​​​പ്പോ​​​​സ്ത​​​​ലേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​ബു ജോ​​​​സ് ​​​ പറഞ്ഞു.അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ ജ​​​​നി​​​​ച്ച കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ലിം​​​​ഗാ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ 1000 ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ള്‍ ജ​​​​നി​​​​ച്ച​​​​പ്പോ​​​​ള്‍ പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 951 ആ​​​​യി​​​​രു​​​​ന്നുവെന്നും നാ​​​​ലാം സ​​​​ര്‍​വേ​​​​യി​​​​ല്‍ പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 1049 ഉം ​​​​മൂ​​​​ന്നാം സ​​​​ര്‍​വേ​​​​യി​​​​ല്‍ 1058 ഉം ​​​​ആ​​​​യി​​​​രു​​​​ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ന​​​​ഗ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും ഗ്രാ​​​​മ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ല്‍ മാ​​​​റ്റ​​​​മു​​​​ണ്ട്. അ​​​​ഞ്ചാം സ​​​​ര്‍​വേ അ​​​​നു​​​​സ​​​​രി​​​​ച്ചു ന​​​​ഗ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 983 ഉം ​​​​ഗ്രാ​​​​മ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ 922 ഉം ​​​​ആ​​​​ണ്. ഭ്രൂ​​​​ണാ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ ലിം​​​​ഗ​​​​നി​​​​ര്‍​ണ​​​​യം ന​​​​ട​​​​ത്തി കു​​​​ഞ്ഞു​​​​ങ്ങ​​​​ള്‍ കൊ​​​​ല ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടോ​​​​യെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും പ്രോലൈഫ് സമിതി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group