പാലാ രൂപതാദ്ധ്യക്ഷന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് തിരുവല്ല മലങ്കര രൂപതാധ്യക്ഷൻ സന്ദർശിച്ചു…

കോട്ടയം: നാർക്കോട്ടിക് ജിഹാദ് ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ പാലാ ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സീറോ മലങ്കര കത്തോലിക്ക സഭ സിനഡ് സെക്രട്ടറിയും തിരുവല്ല അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ തോമസ് മാർ കൂറീലോസ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു.

നേരത്തെ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകളെ മലങ്കര സഭ തള്ളിക്കളഞ്ഞുവെന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചരണമുണ്ടായിരിന്നു. ഈ പശ്ചാത്തലത്തിൽ നടന്ന സന്ദർശനത്തിന് വലിയ പ്രാധാന്യമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്.

യാഥാര്‍ത്ഥ്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചില സാമുദായിക നേതാക്കളും വേട്ടയാടുന്ന പശ്ചാത്തലത്തില്‍ പാലാ അരമനയിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാന്‍ നിരവധി മെത്രാന്‍മാര്‍ എത്തിച്ചേരുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group