മരിയൻ സൈന്യം വേൾഡ് മിഷൻ പ്രതിഷേധിച്ചു.

വടക്കാഞ്ചേരി: ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ക്രൈസ്തവ സഭയുടെ നാഥനും രക്ഷകനുമായ ഈശോയെയും, സഭയും ആത്മിയ ഗ്രന്ഥമായ ബൈബിളിനെയും അപമാനിക്കാൻ ശ്രമിക്കുന്ന രീതിയിൽ, അനുദിനം വർദ്ധിച്ചു വരുന്ന ക്രൈസ്തവ വിരുദ്ധ സിനിമ പ്രമേയങ്ങൾക്കെതിരെ മരിയൻ സൈന്യം വേൾഡ് മിഷൻ പ്രതിഷേധിച്ചു.ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ നാദിർഷയുടെ മ്ലേച്ഛവും, അതി ഹിനവുമായ രണ്ട് സിനിമയുടെയും കച്ചവട തന്ത്രനെതിരെ മരിയൻ സൈന്യം വേൾഡ് മിഷൻ പാലക്കാട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പ്രസിഡന്റ് ജോൺ മണക്കളം അധ്യക്ഷത വഹിച്ചു.ഈശോ എന്ന ചിത്രവും കേശൂ ഈ വീടിൻ്റെ നാഥൻ എന്ന ചിത്രവും കത്തോലിക്ക സഭയെ അപമാനിക്കുവാൻ വേണ്ടി മാത്രം ആണ് എന്ന് ജില്ല പ്രസിഡൻ്റ് ജോൺ മണക്കളം അഭിപ്രായപ്പെട്ടു . സെക്രട്ടറി ഫിലിപ്പ് കണച്ചി പരുന്ത, ഖജാൻജി സിജോ മുതുക്കാട്ടിൽ, ബിജോയി ജോർജ്, ബിനു നമ്പ്യാർ മഠം, തുടങ്ങിയവർ സംസാരിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group