സീറോ മലബാർ സഭയിലെ മേജർ സുപ്പീരിയർമാരുടെ ജനറൽ ബോഡി യോഗം ആരംഭിച്ചു

ബാംഗ്ലൂർ: സീറോ മലബാർ സഭയിലെ മേജർ സുപ്പീരിയർമാരുടെ ജനറൽ ബോഡി യോഗം ആരംഭിച്ചു.ഇന്നും നാളെയുമായി ബാംഗ്ലൂർ ധർമ്മാരാം കോളേജ് ക്യാമ്പസിൽ വെച്ചാണ് യോഗം നടക്കുന്നത്.

സീറോ മലബാർ റിലീജിയസ് കോൺഫറൻസ് പ്രസിഡന്റ് ഫാ. സാജു ചക്കാലക്കൽ സി എം ഐ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രസ്തുത ദ്വിദിന പരിപാടിയിൽ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും
സമർപ്പിതർക്കു വേണ്ടിയുള്ള സഭയുടെ കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേലും മറ്റ് പിതാക്കന്മാരും പങ്കെടുക്കും.

ഇന്ന് രാവിലെ 6.30 ന് ദിവ്യബലിയോടെ ആരംഭിച്ച പ്രസ്തുത സമ്മേളനത്തിൽ, സുപ്രീം കോടതി മുൻ ജസ്റ്റിസ് ശ്രീ കുര്യൻ ജോസഫ് ഉൾപ്പെടെയുള്ളവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. നൂറ്റിയമ്പതോളം മേജർ സുപ്പീരിയർമാർ പങ്കെടുക്കുന്ന സമ്മേളനം ഞായറാഴ്ച വൈകുന്നേരം 4.30 നാണ് സമാപിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group