മാർപാപ്പയെ ഇന്തോനേഷ്യയിലേക്ക് ക്ഷണിക്കുമെന്ന് റിലീജിയസ് അഫയേഴ്‌സ് മന്ത്രി

ഫ്രാൻസിസ് മാർപാപ്പയെയും, ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ്‌ ഇമാം അഹമദ് അല്‍ തയ്യേബിനേയും ഇന്തോനേഷ്യയിലേക്ക് ക്ഷണിക്കുമെന്ന് ഇന്തോനേഷ്യന്‍ റിലീജിയസ് അഫയേഴ്സ് മിനിസ്റ്റര്‍ ക്വോമാസ്.

ബാലിയില്‍ നടന്ന ഇന്തോനേഷ്യന്‍ മെത്രാന്‍സമിതിയുടെ (കെ.ഡബ്ലിയു.ഐ) ഇന്റര്‍ഫെയിത്ത് കമ്മീഷന്റെ ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷന്‍ പ്രസിഡന്റും പാലെംബാങ്ങ് മെത്രാപ്പോലീത്തയുമായ യോഹാനെസ് ഹാറുണ്‍ യുവോണോയും, സെക്രട്ടറി ഫാ. അഗസ്റ്റിനസ് ഹേരി വിബോവോയും കോണ്‍ഫറന്‍സില്‍ സന്നിഹിതരായിരുന്നു.

ക്ഷണം പാപ്പയിലേക്ക് എത്തിക്കുന്നതിന് വേണ്ടി മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലിനെ വത്തിക്കാനിലേക്ക് അയയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര സൗഹാര്‍ദ്ദം വളര്‍ത്തുന്നതിനായി ഇന്തോനേഷ്യ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ പരിശുദ്ധ പിതാവും, ഗ്രാന്‍ഡ്‌ ഇമാമും അംഗീകരിക്കുമെന്ന പ്രതീക്ഷയും ക്വോമാസ് പങ്കുവെച്ചു. 2009-ല്‍ വത്തിക്കാനില്‍വെച്ച് നടന്ന തങ്ങളുടെ കൂടിക്കാഴ്ചക്കിടയില്‍ ഇന്തോനേഷ്യയേക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ പാപ്പാ കാണിച്ച താല്‍പ്പര്യം ക്വോമാസ് പ്രത്യേകം അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group