പൗരോഹിത്യത്തെ ആസ്പദമാക്കി “ഹൃദയത്തിലേക്ക് ഒരേ ദൂരം” സിനിമ അണിയറയിൽ ഒരുങ്ങുന്നു

പൗരോഹിത്യത്തെയും സന്യാസത്തെയും താറടിച്ചു കാണിക്കുന്ന ദൃശ്യ സാമൂഹിക മാധ്യമങ്ങളിൽ ക്രൈസ്തവ പൗരോഹിത്യത്തിന്റെ യാഥാർത്ഥ്യത്തെ തുറന്നു കാണിക്കുവാൻ “ഹൃദയത്തിലേക്ക് ഒരേ ദൂരം” എന്ന ഫീച്ചർ സിനിമ ഒരുങ്ങുന്നു.

ക്രൈസ്തവ പുരോഹിതരെ എപ്പോഴും അവഹേളന പാത്രമാക്കി കൊണ്ട് ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമകൾക്കുള്ള മറുപടി കൂടിയാണ് ഈ ചിത്രം.
https://m.facebook.com/story.php?story_fbid=5249421745121856&id=100001622476462&sfnsn=scwspwa

ബിഗ്ഹൻഡ് മോഷൻ പിക്ചർസിന്റെ ബാനറിൽ ശ്രീ അനീഷ്, ലിജോ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രം പൗരോഹിത്യ ജീവിതത്തിന്റെ മഹാത്മ്യവും, അതോടൊപ്പം പൗരോഹിത്യത്തിന്റെ വെല്ലുവിളികളെയും പ്രതിനിധാനം ചെയ്യുന്നു.

ജീവിതത്തിൽ ഉണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിനു വേണ്ടി സ്വയം സമർപ്പിച്ച് ഇറങ്ങിത്തിരിക്കുന്ന ഓരോ പുരോഹിതനെയും അപമാനിക്കുന്ന ആധുനിക സമൂഹത്തിൽ ഇത്തരം ഒരു സിനിമയുടെ ചിത്രീകരണം വേഗം പൂർത്തിയാക്കാനുള്ള കാത്തിരിപ്പിലാണ് ഓരോ വിശ്വാസിയും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group