“ഫ്രാന്‍സിസ് ഇന്‍ ഇറാഖ്” എന്ന പുതിയ ഡോക്യുമെന്ററി ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചു

ഫ്രാന്‍സിസ് പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “ഫ്രാന്‍സിസ് ഇന്‍ ഇറാഖ്” എന്ന പുതിയ ഡോക്യുമെന്ററി ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ ഷീന്‍ സെന്റര്‍ ഫോര്‍ തോട്ട് & കള്‍ച്ചറിലാണ് പ്രദര്‍ശനം നടന്നത്. 2021 മാര്‍ച്ച് 5 മുതല്‍ 8 വരെയുള്ള പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിനിടയ്ക്ക് പാപ്പയെ കാണുവാനെത്തിയ ആളുകളെ പ്രമേയമാക്കിയ ഡോക്യുമെന്ററി ഇര്‍ബിലിലെ കത്തോലിക്ക സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറും, രചയിതാവുമായ സ്റ്റീഫന്‍ റാഷേയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കൊറോണ പകര്‍ച്ച വ്യാധിക്കിടയിലും സുരക്ഷാപരവും, ആരോഗ്യപരവുമായ ആശങ്കകള്‍ പരിഗണിക്കാതെ ഇറാഖ് സന്ദര്‍ശിക്കുവാന്‍ പാപ്പ കാണിച്ച ധീരതയേക്കുറിച്ച് ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. “വര്‍ഷങ്ങളായി രക്തസാക്ഷിത്വം വരിച്ചുകൊണ്ടിരിക്കുന്ന മണ്ണിനോടുള്ള കടമ” എന്ന് പാപ്പ തന്നെ വിശേഷിപ്പിച്ച സന്ദര്‍ശനം വഴി ഇറാഖ് സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പ എന്ന പേരോടെ ചരിത്രത്തില്‍ ഇടം നേടുകയായിരിന്നു ഫ്രാന്‍സിസ് മാർപാപ്പാ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group