ബൈബിളിന്റെ ഏറ്റവും പഴക്കമേറിയ കൈയെഴുത്തു പ്രതി ലോകപര്യടനത്തിനൊരുങ്ങുന്നു

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിളിന്റെ കൈയെഴുത്തു പ്രതി ‘കോഡെക്സ് സസൂൻ’ ലേലത്തിനു മുൻപുള്ള ലോകപര്യടനത്തിനൊരുങ്ങുന്നു.

അടുത്തയാഴ്ച മുതൽ ലണ്ടൻ, ടെൽ അവീവ്, ഡാലസ്, ലൊസാഞ്ചലസ് നഗരങ്ങളിൽ പ്രദർശിപ്പിച്ച ശേഷം ബൈബിള്‍ ന്യൂയോർക്കിൽ എത്തിക്കും. 1000 വർഷം പഴക്കമുള്ള അപൂർവമായ സമ്പൂർണ്ണ ഹീബ്രു ബൈബിൾ പതിപ്പാണ് ഇത്. 12 കിലോഗ്രാം തൂക്കമുള്ള മൃഗത്തോലിലുള്ള 792 പേജുകളിലായാണ് ബൈബിള്‍ തയാറാക്കിയിരിക്കുന്നത്.

ന്യൂയോര്‍ക്കില്‍ ബൈബിള്‍ ലേലത്തിനുവെക്കാനാണ് അധികൃതരുടെ തീരുമാനം. അപൂര്‍വ്വതകള്‍ ഏറെയുള്ളതിനാല്‍ ലേല ഏജൻസിയായ സോഥെബീസ്, ഈ ഹീബ്രു ബൈബിളിന് തുക 3 – 5 കോടി ഡോളറാണ് പ്രതീക്ഷിക്കുന്നത്. 5 കോടി ഡോളറിന് (413 കോടി രൂപ) വിറ്റു പോയാൽ, അതും ചരിത്ര സംഭവമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹീബ്രു ബൈബിള്‍ ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം എഴുതപ്പെട്ടതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇതുവരെ ലേലത്തിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഹീബ്രു ബൈബിളെന്ന് സോഥെബീസിന്റെ പ്രതിനിധി ഷാരോൺ മിന്റ്സ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group