റോo ബസിലിക്കയുടെ മേൽനോട്ടം വഹിക്കാൻ പുതിയ കമ്മീഷണറെ മാർപാപ്പ നിയമിച്ചു.

റോമിലെ ‘മരിയ മജ്ജോറ’ ബസിലിക്കയുടെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം വഹിക്കാൻ ഫ്രാൻസിസ് മാർപാപ്പ പുതിയ കമ്മീഷണറെ നിയമിച്ചു.ഡിസംബർ 15 നാണ് വത്തിക്കാൻ നയതന്ത്രജ്ഞനായ മോൺസിഞ്ഞോർ റൊളാൻഡസ് മക്രിക്കാസിനെ മജ്ജോറ’ ബസിലിക്കയുടെ കമ്മീഷണറായി പാപ്പാ നിയമിച്ചതായി വത്തിക്കാൻ അറിയിച്ചത്.

പകർച്ചവ്യാധിയുടെ വ്യാപനത്താൽ വഷളായിരിക്കുന്ന സാമ്പത്തിക കാര്യങ്ങളുടെ സങ്കീർണ്ണതകൾ കാരണമാണ് ആസ്തികൾ കൈകാര്യം ചെയ്യാൻ മക്രിക്കാസിനെ നിയമിച്ചതെന്ന് വത്തിക്കാൻ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group