ഇന്ത്യയിൽ നിന്ന് പുതിയ രണ്ട് കർദ്ദിനാൾമാരെ മാർപാപ്പാ നിയമിച്ചു

ഇന്ത്യയിൽ നിന്ന് പുതിയതായി രണ്ട് കർദ്ദിനാൾമാരെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു.

ഗോവൻ ആർച്ചുബിഷപ്പിനെയും ഹൈദരാബാദ് ആർച്ചുബിഷപ്പിനെയുമാണ് ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾമാരായി പ്രഖ്യാപിച്ചത്.

മെയ് 29-ന് വത്തിക്കാനിൽ ആഞ്ചലൂസ് പ്രാർത്ഥനയ്ക്കു ശേഷമായിരുന്നു പ്രഖ്യാപനം. 21 പേരെയാണ് പാപ്പാ ഈ അവസരത്തിൽ കർദ്ദിനാൾമാരായി പ്രഖ്യാപിച്ചത്.

ഗോവൻ ആർച്ചുബിഷപ്പായ ഫിലിപ്പ് നേരി അന്റോണിയോ സെബാസ്റ്റിയോ ഡോ റൊസാരി, ഹൈദരാബാദ് ആർച്ചുബിഷപ്പായ ആന്റണി പൂള എന്നിവരെയാണ് പാപ്പാ ഇന്ത്യയിൽ നിന്ന് കർദ്ദിനാൾമാരായി പ്രഖ്യാപിച്ചത്.

ആഗസ്റ്റ് 27ന് ഇവരെ പാപ്പാ ഔദ്യോഗികമായി കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തുഓ. നിലവിൽ 229 അംഗങ്ങളുള്ള കർദ്ദിനാൾ കോളേജിൽ 117 കർദ്ദിനാൾ ഇലക്ടർമാരാണ് ഉള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group