മാർപാപ്പാ റഷ്യൻ ഓർത്തഡോക്സ് നേതാക്കളുമായി ചർച്ച നടത്തി

റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യൻ ഓർത്തഡോക്സ് സഭാധികാരി പാത്രിയാർക്കിസ് കിറിലുമായി ഫ്രാൻസിസ് മാർപാപ്പ ചർച്ച നടത്തി.

വീഡിയോ കോൾ വഴി ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന ചർച്ചയെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത് മോസ്ക്കോ പാത്രിയാർക്കേറ്റിൽ നിന്നായിരുന്നു. പിന്നീട് പരിശുദ്ധ സിംഹാസനത്തിന്റെ ഓഫീസും ഇക്കാര്യം ശരിവച്ചു.

യുക്രെയ്നിലെ യുദ്ധത്തിൽ ക്രൈസ്തവരുടെയും അവരുടെ മതനേതാക്കന്മാരുടെയും പ്രാധാന്യം എത്രത്തോളം ഉണ്ട് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച മുന്നോട്ടുപോയതെന്ന് വത്തിക്കാൻ അറിയിച്ചു.

ചർച്ചയിൽ പങ്കെടുത്ത പാത്രിയാർക്കിസ് കിറിലിന് നന്ദി അറിയിച്ച മാർപാപ്പാ സഭയൊരിക്കലും രാഷ്ട്രീയത്തിന്റെ ഭാഷ ഉപയോഗിക്കരുതെന്നും ക്രിസ്തുവിന്റെ ഭാഷയാണ് ഉപയോഗിക്കേണ്ടതെന്നും ഓർമിപ്പിച്ചു.

യുദ്ധം അവസാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുനേതാക്കളും തുറന്നു സമ്മതിച്ചു. യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യാമെന്ന ഉറപ്പിൻമേലാണ് ചർച്ച അവസാനിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group