ഉയിർപ്പു ഞായർ തിരുന്നാൾക്കുർബ്ബാന വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കും.പ്രദേശിക സമയം രാവലെ പത്തുമണിക്ക്, ഇന്ത്യൻ സമയം, ഉച്ചയ്ക്ക് 1.30-ന് ആയിരിക്കും ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ സാഘോഷമായ ദിവ്യബലി, ബസിലിക്കയുടെ മുൻവശത്ത് ഒരുക്കിയിരിക്കുന്ന താൽക്കാലിക ബലിവേദിയിൽ, ആരംഭിക്കുക.
കോവിഡ് 19 മഹാമാരിമൂലം ഉണ്ടായിരുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിൽ (2020,2021) ഉയിർപ്പു ഞായർക്കുർബന, വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തി, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ഉള്ളിലാണ് അർപ്പിച്ചിരുന്നത്.
വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം പാപ്പാ ബസിലിക്കയുടെ മദ്ധ്യ മുകപ്പിൽ, അഥവാ, ബാൽക്കണിയിൽ, നിന്നുകൊണ്ട്, റോമാ നഗരത്തിനും ലോകത്തിനും എന്നർത്ഥം വരുന്ന “ഊർബി ഏത്ത് ഓബി” (Urbi et Orbi) സന്ദേശവും ആശീർവ്വാദവും നല്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group