സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടെ നിലപാട് സ​ഭ​യു​ടെ മു​ഖം പ്ര​കാ​ശി​ത​മാ​ക്കു​ന്ന​താ​ക​ണം: മാ​ര്‍ ജോർജ് ആ​ല​ഞ്ചേ​രി…

കൊച്ചി : സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും നി​​​ല​​​പാ​​​ടു​​​ക​​​ളും സ​​​ഭ​​​യു​​​ടെ മു​​​ഖം പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ല്‍ പ്ര​​​കാ​​​ശി​​​ത​​​മാ​​​ക്കു​​​ന്ന​​​താ​​​ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി.

കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ​​​യും കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ​​​യും (കെ​​​സി​​​സി) സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
സ​​​ഭ​​​യി​​​ല്‍ എ​​​ക്കാ​​​ല​​​ത്തും സം​​​വാ​​​ദ​​​ത്തി​​​നും ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കും സാ​​​ധ്യ​​​ത​​​ക​​​ളും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും വ്യ​​​വ​​​സ്ഥാ​​​പി​​​ത മാ​​​ര്‍​ഗ​​​ങ്ങ​​​ളും ഉ​​​ണ്ടെ​​​ന്നും സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും നി​​​ല​​​പാ​​​ടു​​​ക​​​ളും സ​​​ഭ​​​യു​​​ടെ മു​​​ഖം പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ല്‍ പ്ര​​​കാ​​​ശി​​​ത​​​മാ​​​ക്കു​​​ന്ന​​​താ​​​ക​​​ണ​​​മെ​​​ന്നും ക​​​ര്‍​ദി​​​നാ​​​ള്‍ ഓർമിപ്പിച്ചു.

കെ​​​സി​​​ബി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ല്‍, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ബി​​​ഷ​​​പ്പ് ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ് അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ചു. കെ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ജോ​​​ജി ചി​​​റ​​​യി​​​ല്‍ പ​​​തി​​​നൊ​​​ന്നാ​​​മ​​​ത് വാ​​​ര്‍​ഷി​​​ക​​​യോ​​​ഗ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ര്‍​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

2023 ഒക്‌ടോബ​​​റി​​​ല്‍ റോ​​​മി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സി​​​നഡി​​​ന്‍റെ മു​​​ഖ്യ​​​പ്ര​​​മേ​​​യ​​​മാ​​​യ സ​​​ഭ​​​യി​​​ലെ സി​​​ന​​​ഡാ​​​ലി​​​റ്റി എ​​​ന്ന വി​​​ഷ​​​യം സം​​​ബ​​​ന്ധി​​​ച്ച് റ​​​വ. ഡോ. ​​​ജേ​​​ക്ക​​​ബ് പ്ര​​​സാ​​​ദ് ക്ലാ​​​സ് ന​​​യി​​​ച്ചു.
ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന യോ​​​ഗം കെ​​​സി​​​സി​​​യു​​​ടെ പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.ജെ​​​സി ജയിം​​​സ് ആ​​ണ് സെ​​​ക്ര​​​ട്ട​​​റി​.തു​​​ട​​​ര്‍​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന കെ​​​സി​​​ബി​​​സി സ​​​മ്മേ​​​ള​​​നം പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട സ​​​ഭാ, സാ​​​മു​​​ദാ​​​യി​​​ക, സാ​​​മൂ​​​ഹി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച് പൊ​​​തു​​​ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group