ഹോക്കിടീo പരിശീലകനായ വൈദികൻ ശ്രദ്ധേയനാകുന്നു ….

ഇന്ത്യക്കുവേണ്ടി വനിത ഹോക്കിടീമിനെ രൂപപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഒഡീഷയില്‍ നിന്നുള്ള കത്തോലിക്ക വൈദികനായ ഫാ. രാജേന്ദ്ര കുചൂര്‍.

രൂപതാ ബിഷപ്പിന്റെ പിന്തുണയോടുകൂടിയാണ് ഇന്ത്യയ്ക്ക് നല്ലൊരു വനിത ടീമിനെ സൃഷ്ടിക്കുവാനുള്ള മിഷന്‍ ഈ വൈദികൻ ഏറ്റെടുത്തിരിക്കുന്നത്.

ലോകോത്തരമായ ഒരു ഹോക്കി ടീമിനെ വാര്‍ത്തെടുക്കുക എന്ന അദ്ദേഹത്തിന്റെ ദൗത്യം മാധ്യമങ്ങളുടെ ശ്രദ്ധ നേടി കഴിഞ്ഞു . ‘ദ മൗണ്ടയിന്‍ ഹോക്കി’ എന്ന പേരില്‍ അദ്ദേഹത്തെ കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററി ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്തിരുന്നു.ഫാ. കുചൂര്‍ നല്ലൊരു ഹോക്കി താരമായിരുന്നു. ഇന്ത്യയുടെ ഹോക്കി ടീമില്‍ അംഗമാകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം. പക്ഷേ അദ്ദേഹത്തിന് ആ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ തന്റെ വിദ്യാര്‍ത്ഥികളെ ഇന്ത്യയുടെ ഹോക്കിടീമാക്കി വളര്‍ത്തിയെടുക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് ഈ വൈദികന്‍.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ നേടിയത് അദ്ദേഹം പരിശീലിപ്പിച്ച പെണ്‍കുട്ടികളില്‍ പലരും വനിത ഹോക്കി ടീം ഒളിമ്പിക്‌സില്‍ സെമി ഫൈനലിലെത്തിയതോടെയാണ്. അംലിഖമാന്‍ വില്ലേജിലെ അപ്പര്‍ പ്രൈമറി മിഷന്‍ സ്‌കൂളിലെ ഹെഡ് മാസ്റ്ററായ ഫാ. കുചൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് മാത്രമല്ല ഹോക്കി പരിശീലനവും സൗജന്യമായി നല്‍കുന്നുണ്ട്, വിദൂരമായ ഗ്രാമങ്ങളില്‍നിന്നുള്ള ആദിവാസി കുട്ടികളെയും അദ്ദേഹം പരിശീലിപ്പിക്കുന്നുണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group