വിഴിഞ്ഞം സമരo: സർക്കാർ ദുർവാശി വെടിഞ്ഞ് മത്സ്യതൊഴിലാളികളുടെ അവകാശം സംരക്ഷിക്കണം: ബിഷപ്പ് ഡോ. അലക്സ്‌ വടക്കുംതല

വിഴിഞ്ഞത് മത്സ്യതൊഴിലാളികൾ നടത്തുന്ന സമരത്തിൽ സർക്കാർ ദുർവാശി വെടിഞ്ഞു മുഖ്യമന്ത്രി സമരക്കാരുമായി നേരിട്ട് ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്ന് കണ്ണൂർ രൂപതാ ബിഷപ്പ് ഡോ അലക്സ്‌ വടക്കുംതല ആവശ്യപെട്ടു.

വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ ഉണ്ടായിട്ടുള്ള തീരശോഷണത്തിൽ വീടും സ്ഥലവും നഷ്ടപെട്ട പാവപെട്ട മത്സ്യതൊഴിലാളികളുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സമരമുഖത്തുള്ള മത്സ്യതൊഴിലാളികളെ സർക്കാർ അടച്ചു ആക്ഷേപിക്കാതെ, വിഴിഞ്ഞം തുറമുഖത്ത് തീരശോഷണം അടക്കമുള്ള വിഷയങ്ങളിൽ സുതാര്യവും ശാസ്ത്രീയമായ പഠനങ്ങൾ നടത്തണമെന്നും പ്രളയ കാലത്തെ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ സൈന്യം എന്ന് വിളിച്ച മത്സ്യതൊഴിലാളികളെ , ഇപ്പോൾ രാജ്യദ്രോഹികൾ എന്ന് വിളിയ്ക്കുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group