സമൂഹവളർച്ചയിൽ സ്ത്രീകളുടെ പങ്ക് നിസ്തുല്യം: മാർ മാത്യു മൂലക്കാട്ട്

സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള വളർച്ചയിൽ വനിതകളുടെ പങ്ക് നിസ്തുല്യമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ നേതൃത്വത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടത്തപ്പെട്ട വനിതാ ദിനാഘോഷ പരിപാടികളിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അതിരൂപതയിലെ ഇടയ്ക്കാട്ട് ഫൊറോനയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച ദിനാഘോഷം കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി രാജൻ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് വനിതാദിന സന്ദേശം നൽകി. ഫാ. ജോൺ ചേന്നാകുഴി, ഫാ. സൈമൺ പുല്ലാട്ട്, സിസ്റ്റർ സൗമി എസ്.ജെ.സി, വി.സി. മേരിക്കുട്ടി, ഷൈനി ചൊള്ളമ്പേൽ, ജെയ്സി ജേക്കബ് എന്നിവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group