മാർപാപ്പയുടെ 2022-ലെ ആദ്യ അന്താരാഷ്ട്ര യാത്രയുടെ ഷെഡ്യൂൾ പുറത്തുവിട്ടു…

ഫ്രാൻസിസ് മാർപാപ്പയുടെ 2022 -ലെ ആദ്യ അന്താരാഷ്ട്ര യാത്രക്കുള്ള യാത്രാ ഷെഡ്യൂൾ വത്തിക്കാൻ പുറത്തുവിട്ടു.

ഏപ്രിൽ രണ്ടിനും മൂന്നിനും മാർപാപ്പ രണ്ടു ദിവസത്തെ മാൾട്ട സന്ദർശനം നടത്തുമെന്നാണ് പ്രതീക്ഷ. വത്തിക്കാൻ പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച്, മാൾട്ട റിപ്പബ്ലിക് എന്നറിയപ്പെടുന്ന ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ രണ്ട് ദ്വീപുകളായ മാൾട്ടക്കും ഗോസോക്കുമിടയിൽ കാറ്റമരൻ വഴിയാണ് മാർപാപ്പ സഞ്ചരിക്കുക.

ഏപ്രിൽ രണ്ടിന് ഉച്ച കഴിഞ്ഞ് ഗോസോ ദ്വീപിലേക്ക് കാറ്റമരനിലൂടെ പാപ്പ പുറപ്പെടും. ശേഷം ദേശീയ ദേവാലയമായ ടാ പിനുവിൽ പ്രാർത്ഥനായോഗത്തിൽ പാപ്പാ അദ്ധ്യക്ഷത വഹിക്കും. രണ്ടാം ദിവസം, ഫ്രാൻസിസ് മാർപാപ്പ റാബത്തിലെ സെന്റ് പോൾ ഗ്രോട്ടോ സന്ദർശിക്കുന്നതിനു മുമ്പ് ഈശോസഭയിലെ വൈദികരുമായും സെമിനാരിക്കാരുമായും കൂടിക്കാഴ്ച നടത്തും.

പാരമ്പര്യമനുസരിച്ച്, എ.ഡി. 60 -ൽ മാൾട്ട ദ്വീപിൽ മൂന്നു മാസത്തെ താമസത്തിനിടെ പൗലോസ് അപ്പോസ്തലൻ താമസിക്കുകയും പ്രസംഗിക്കുകയും ചെയ്ത സ്ഥലമാണ് ഈ ഗ്രോട്ടോ. ബസിലിക്ക ഓഫ് സെന്റ് പോൾ കോംപ്ലക്സിന്റെ ഭാഗമായ സെന്റ് പബ്ലിയസിന്റെ ചെറിയ പള്ളിയിലാണ് ഗ്രോട്ടോ സ്ഥിതി ചെയ്യുന്നത്.

ഏപ്രിൽ മൂന്നിന് രാവിലെ 10.15 -ന് മാൾട്ടയിലെ ഏറ്റവും വലിയ പൊതുചത്വരമായ ഫ്ലോറിയാനയിലെ ഗ്രാനറികളിൽ ഫ്രാൻസിസ് മാർപാപ്പ കുർബാന അർപ്പിക്കുകയും
പ്രാർത്ഥിക്കുകയും ചെയ്യും. വൈകുന്നേരം എയർ മാൾട്ട വിമാനത്തിൽ പുറപ്പെടുന്നതിനു മുമ്പ്, ഹാൽ ഫാറിലെ ഇമിഗ്രേഷൻ റിസപ്ഷൻ സെന്ററായ ജോൺ XXIII പീസ് ലാബിൽ മാർപാപ്പ കുടിയേറ്റക്കാരുമായി കൂടിക്കാഴ്ച നടത്തും.

അപ്പസ്തോല പ്രവൃത്തങ്ങൾ 28:2 -: “അവർ ഞങ്ങളോട് അസാധാരണമായ ദയ കാണിച്ചു” ഈ വർഷത്തെ യാത്രയുടെ പ്രമേയമായി മാർപാപ്പ തെരഞ്ഞെടുത്തിരിക്കുന്നത് ഈ വചനഭാഗമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group