ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി”: അജ്നയുടെ ജീവചരിത്രം പ്രകാശനം ചെയ്തു.

ക്രിസ്തുവിനെ നെഞ്ചോട് ചേര്‍ത്തു വിശുദ്ധമായ ജീവിതം നയിച്ച അജ്ന ജോർജ്ജിന്റെ ജീവചരിത്രം “ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി” പ്രകാശനം ചെയ്തു. തേവര കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ഹൈബി ഈഡൻ എം.പി.യുടെ സാന്നിധ്യത്തിൽ പ്രിൻസിപ്പൽ ഫാ.ജോസ് ജോൺ അജ്നയുടെ മാതാപിതാക്കൾക്ക് ആദ്യത്തെ കോപ്പി കൈമാറി. അജ്നയുടെ അധ്യാപകനും ആത്മീയ പിതാവുമായിരുന്ന ഫാ. സാബു കുമ്പുക്കൽ, ഉറ്റ സുഹൃത്തും ജീസസ് യൂത്ത് സഹയാത്രികനുമായിരുന്ന ജിത്ത് ജോർജ്ജ് എന്നിവർ ചേർന്നെഴുതിയ ഹൃദയ സ്പർശിയായ ഗ്രന്ഥം നിസ്സാര പ്രശ്നങ്ങളുടെ മുന്നിൽ തളർന്നു പോകുന്ന കുട്ടികൾ, യുവാക്കൾ തുടങ്ങിയവർക്ക് വലിയ വഴിക്കാട്ടിയായാണ് നിരീക്ഷിക്കപ്പെടുന്നത്. ഒരു കോപ്പിക്ക് 140 രൂപയാണ് വില. അന്‍പതോ അതില്‍ അധികമോ കോപ്പികള്‍ മേടിക്കുമ്പോള്‍ 100 രൂപ നിരക്കില്‍ ലഭ്യമാകും.

കോപ്പികൾക്ക് :

Contacts: Jith George- 7012841881 , Johan- 8156906390.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group