കൊല്ലപ്പെട്ട ഫാ. ട്രാന്റെ ഘാതകരോട് ക്ഷമിച്ച് വിയറ്റ്നാമിലെ കത്തോലിക്കർ

വിയറ്റ്നാമിൽ കുമ്പസാരിപ്പിക്കുന്നതിനിടെ കൊല്ലപ്പെട്ട ഡൊമിനിക്കൻ വൈദികനായ ഫാ. ട്രാന്റെ ഘാതകരോട് ക്ഷമിച്ച് വിയറ്റ്നാമിലെ കത്തോലിക്കർ.

കഴിഞ്ഞദിവസം ഡൊമിനിക്കൻ സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യാളായ ഫാ. ടോമ അക്വിനോ യാൻ ട്രാൻങ് ടാം ആണ് ഇക്കാര്യം അറിയിച്ചത്.

“ഞങ്ങൾക്ക് പ്രതികാരം ചെയ്യാനോ, മറ്റൊരു വ്യക്തിയുടെ രക്തം ചൊരിയാനോ അല്ലെങ്കിൽ നഷ്ടപരിഹാരമോ ആവശ്യമില്ല. എന്നാൽ ഇത്തരമൊരു കൊലപാതകം നടത്താനുള്ള കാരണങ്ങൾ എന്താണെന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ഞങ്ങളെല്ലാവരും ഘാതകരോട് ക്ഷമിക്കുന്നു. ഫാ. ട്രാന്റെ മരണം ഒരു രക്തസാക്ഷിത്വമാണ്. അന്വേഷണത്തിൽ പക്ഷപാതപരമായ ഒരു കൺസൾട്ടന്റിനെ നിയമിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട് – ഫാ. ടോമ പറഞ്ഞു.

2022 ജനുവരി അവസാനത്തോടെയാണ് ഡൊമിനിക്കൻ വൈദികനായ ഫാ. ജോസഫ് ട്രാൻ കുമ്പാസരിപ്പിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group