ക്നാനായ മലങ്കര മെത്രാസന മന്ദിരത്തിന്റെ ശില സ്ഥാപനം നടന്നു.

കോ​​​ട്ട​​​യം: ക്നാ​​​നാ​​​യ മ​​​ല​​​ങ്ക​​​ര സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മെ​​​ത്രാ​​​സ​​​ന മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ശി​​​ല ആ​​​ശീ​​​ർ​​​വ​​​ദി​​​ച്ചു.ക്നാ​​​നാ​​​യ മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ക​​​ല്ലി​​​ശേ​​​രി​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന മെ​​​ത്രാ​​​സ​​​ന മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ശി​​​ല ആ​​​ശീ​​​ർ​​​വദന കർമ്മം കോ​​​ട്ട​​​യം ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് നിർവഹിച്ചു.റാ​​​ന്നി സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ​​​ വെച്ച് നടന്ന ചടങ്ങിൽ സ​​​ഹാ​​​യ മെ​​​ത്രാ​​​ന്‍മാ​​​രാ​​​യ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ, ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ അ​​​പ്രേം, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട്, ചാ​​​ൻ​​​സി​​​ല​​​ർ ഫാ. ​​​ജോ​​​ണ്‍ ചേ​​​ന്നാ​​​കു​​​ഴി, പ്രൊ​​​ക്യു​​​റേ​​​റ്റ​​​ർ ഫാ. ​​​അ​​​ല​​​ക്സ് ആ​​​ക്ക​​​പ്പ​​​റ​​​ന്പി​​​ൽ, പ്ര​​​സ്ബി​​​റ്റ​​​റ​​​ൽ കൗ​​​ണ്‍സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​യി ക​​​ട്ടി​​​യാ​​​ങ്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group