സിസ്റ്റർ മേഴ്സി എന്ന കന്യാസ്ത്രീ ദയാബായി ആയി പരിണമിച്ച കഥ

  ആതുരസേവനം ആത്മീയ ജീവിതം പോലെ തന്നെ കണക്കാക്കുന്ന നിരവധി കന്യാസ്ത്രീ അമ്മമാർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ആദിവാസികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിട്ടുള്ള ദയാബായി എന്ന അപൂർവ വ്യക്തിത്വത്തിനെ കുറിച്ച് അധികമാരും അറിഞ്ഞിരിക്കാൻ ഇടയില്ല. സിസ്റ്റർ മേഴ്സിയിൽ നിന്നും ദയാഭായിലേക്കുള്ള ദൂരം വളരെ വലുതായിരുന്നു. എന്നാൽ കേരളത്തിന്റെ ഈ പുത്രിക്ക് സ്വന്തം മണ്ണിൽ നിന്ന്നേരിട്ട അപമാനങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഓരോ മലയാളിയും ലജ്ജിച്ച് തല കുനിക്കേണ്ടി വരും.

  ഇപ്പോൾ ആദിവാസികളുടെ ഇടയിൽ സേവനം ചെയ്യുന്ന ഇവർ അവരിൽ ഒരാളായാണ് ജീവിക്കുന്നത്. അവരുടെ ആഭരണവും വസ്ത്രവും ധരിച്ചും അവരുടെ ഭാഷ പറഞ്ഞും ദയാബായി ആദിവാസി ആയി സ്വയം മാറി കഴിഞ്ഞു. തീവണ്ടിമുറിയിൽ തറയിൽ ചുരുണ്ടു കിടന്നു ഉറങ്ങിയും കിലോമീറ്ററുകൾ കാട്ടിലും മേട്ടിലും നടന്നും അവരുടെ പട്ടിണി പങ്കിട്ടും ആണ് ദയാബായി നീതിക്ക് വേണ്ടി പോരാടുന്നത്. ഇതിനിടയിൽ അവർ അനുഭവിച്ചിട്ടുള്ള ശാരീരികവും മാനസികവും ആയ കൊടും യാതനകൾ വിവരണാതീതമാണ് . ഇങ്ങനെ സ്വയം മാറാതെ, എല്ലാ സുഖ സൗകര്യങ്ങളും ആസ്വദിച്ചുകൊണ്ട് ആദിവാസികൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ കഴിയില്ലായെന്നു ദയാബായി പറയുന്നു. പഠിപ്പും വിവരവും ഇല്ലാത്ത ഏതോ സ്ത്രീ എന്ന് കരുതി കേരളത്തിൽ പലരും പലപ്പോഴും അപമാനകരമായി പെരുമാറാറുണ്ടെന്നു ദയാബായി പറയാറുണ്ട്. കാഴ്ച്ചയിൽ “വലിപ്പം” ഇല്ലാത്തവരോടു മലയാളികൾ എങ്ങനെ ആണ് പെരുമാറുന്നതെന്ന് വ്യക്തമാക്കുന്നതാണ് ദയാബായിക്കുണ്ടായ തിക്താനുഭവം.
  മനോഹരമായി ഇംഗ്ലിഷും മലയാളവും ഹിന്ദിയും കൂടാതെ ആദിവാസി ഗോത്ര ഭാഷകളും അറിയാവുന്ന സിസ്റ്റർ മേഴ്സി എന്ന മലയാളി സ്ത്രീ ദയാബായി ആയി പരിണമിച്ച കഥ ചരിത്രത്തിൽ ഇനിയും വേണ്ട രീതിയിൽ അടയാളപ്പെടുത്തിയിട്ടില്ല.


  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
  Follow this link to join our
   WhatsAppgroup

  ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
  Follow this link to join our
   Telegram group