അമേരിക്കയിലെ ശക്തമായ പ്രോലൈഫ് നിയമം ടെക്‌സാസിൽ പ്രാബല്യത്തിൽവന്നു.

അമേരിക്കയിലെ ഏറ്റവും ശക്തമായ പ്രോലൈഫ് നിയമം ടെക്‌സാസ് സംസ്ഥാനത്തു പ്രാബല്യത്തിൽ വന്നു. ഇതോടെ ഇനിമുതൽ ഗർഭിണിയായ ശേഷം ഏകദേശം ആറ് ആഴ്ചകൾക്ക് ശേഷം സംസ്ഥാനത്ത് ഭ്രൂണഹത്യ അനുവദിക്കില്ല. ഇതുവഴി ആയിരകണക്കിന് ജീവനുകളാണ് സംരക്ഷിക്കപ്പെടുക. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്ലാൻഡ് പേരന്റ്ഹുഡ് അടക്കമുള്ള ഗർഭഛിദ്ര അനുകൂല സംഘടനകൾ നിയമം നടപ്പിലാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അമേരിക്കൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, കോടതി വാദം കേൾക്കാൻ തയ്യാറായില്ല.ഹൃദയമിടിപ്പ് നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന ടെക്സാസ് സംസ്ഥാനത്തിന്റെ നടപടിയിൽ പ്രോലൈഫ് സംഘടനകളും ക്രൈസ്തവ സഭകളും അതീവ ആഹ്ലാദം പ്രകടിപ്പിച്ചു. “പുലർച്ചെ 12 മണിക്ക് ഹൃദയമിടിപ്പ് നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്ന ആദ്യത്തെ അമേരിക്കൻ സംസ്ഥാനമായി ടെക്സാസ് മാറി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group