നൂറിന്റെ നിറവിലെത്തിയ സാധു ഇട്ടിയവിരയെ സീറോ മലബാർ സഭയുടെ സിനഡൽ കമ്മീഷൻ ആദരിക്കുന്നു

നൂറിന്റെ നിറവിലെത്തിയ സാധു ഇട്ടിയവിരയെ സീറോ മലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ആദരിക്കുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് അദ്ദേഹത്തിന്റെ വസതിയായ കോതമംഗലത്തെ ജീവജ്യോതിയിൽ വച്ചണ് ആദരിക്കുന്നത്.ജീവിച്ചിരിക്കുന്ന സീറോ മലബാർ സഭയുടെ ഏറ്റവും വലിയ അൽമായ പ്രേഷിതനാണ് ശ്രീ സാധു ഇട്ടിയവിര. മനുഷ്യസ്‌നേഹത്തിനുള്ള ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍ അന്താരാഷ്ട്ര അവാര്‍ഡ് അദ്ദേഹത്തിന് ലഭിക്കുന്നത് 1981 ലാണ്.അതിനും അഞ്ചുവര്‍ഷം മുന്‍പ് അവാര്‍ഡ് ലഭിച്ചത് മദര്‍ തെരേസയ്ക്കായിരുന്നു.

സാധു ഇട്ടിയവിരയുടെ മലയാളത്തില്‍ 50 പുസ്തകങ്ങളും, ഇംഗ്ലീഷില്‍ 75 എണ്ണവും പ്രസിദ്ധീകരിച്ചു.1960 ല്‍ പ്രസിദ്ധീകരിച്ച ആദ്യകൃതി ‘പിതാവും പുത്രനും’ മാത്രം 80000 കോപ്പികള്‍ വിറ്റഴിക്കപ്പെടുകയുണ്ടായെന്നതും പത്തോളം ഇന്‍ഡ്യന്‍ – വിദേശ ഭാഷകളിലേയ്ക്ക് കൃതികള്‍ മൊഴിമാറ്റം നടത്തിയെന്നതും ശ്രദ്ധയര്‍ഹിക്കുന്നു. സമാഹരിക്കപ്പെടാത്തതായി അദ്ദേഹത്തിന്റെ 7000 ലേഖനങ്ങളും പത്തോളം പുസ്തകങ്ങളും ഇനിയുമുണ്ട്. .

തിരുവല്ല പ്ലാങ്കമണ്‍ മണലേല്‍ ജോസഫ് – മറിയാമ്മ ദമ്പതികളുടെ മകള്‍ ലാലിയാണ് ഭാര്യ.ഏക മകന്‍ ജിജോ ഹൈസ്‌കൂള്‍ അദ്ധ്യാപകനാണ്. ജിജോയുടെ ഭാര്യ ജെയ്‌സി, ചെറുമകള്‍ എമ്മ ഇവര്‍ കൂടി ചേര്‍ന്നാലും സാധുവിന്റെ കുടുംബചിത്രം പൂര്‍ണമാവില്ല. തന്റെ വളര്‍ത്തുമൃഗങ്ങളും 10 ഏക്കര്‍ ജൈവകൃഷിയിടവും എല്ലാം അദ്ദേഹത്തിന് കുടുംബമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group