മോഷ്ടാവിനെ കൊലപ്പെടുത്തിയെന്ന ആരോപണത്തിന്റെ പേരിൽ ക്രൈസ്തവ കുടുംബത്തെ പാക്കിസ്ഥാനിൽ അറസ്റ്റ് ചെയ്തു

പാക്കിസ്ഥാനിലെ ഒരു ക്രൈസ്തവ കുടുംബത്തിൽ കയറിയ മോഷ്ടാവിനെ കുടുംബം കൊലപ്പെടുത്തിയെന്ന ആരോപണത്തിന്റെ പേരിൽ ഒരു കുടുംബത്തെ അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 23നായിരുന്നു പാക്കിസ്ഥാനിലെ ഒരു ക്രൈസ്തവ ഭവനത്തിൽ മൂന്ന് മോഷ്ടാക്കൾ കയറിയത്. വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് രണ്ടു പേർ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപെട്ടപ്പോൾ മൂന്നാമനെ ഗൃഹനാഥൻ ജീവനോടെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ പിറ്റേ ദിവസം, ആ കുടുംബം മോഷ്ടാവിനെ കൊലപ്പെടുത്തി എന്ന് പോലീസുകാർ ആരോപിച്ചു.

കൊലപാതക കുറ്റം ആരോപിച്ച് കുടുംബത്തിലെ രണ്ട് ആൺമക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തങ്ങൾ ദരിദ്രരായതു കൊണ്ടും ക്രൈസ്തവരായതു കൊണ്ടുമാണ് ഈ കേസ് കെട്ടിച്ചമച്ചിരിക്കുന്നതെന്നാണ് അറസ്റ്റിലായ കുടുംബം പറയുന്നത്. പാക്കിസ്ഥാനിൽ ക്രൈസ്തവർക്കു നേരെയുള്ള പോലീസ് പീഡനങ്ങൾ സാധാരണമാണെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ ക്രിസ്ത്യൻ കുടുംബം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group