റഷ്യയിലെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷയുമായി വീഡിയോ കോൺഫറൻസ് നടത്തി വത്തിക്കാൻ

റഷ്യ-ഉക്രൈൻ യുദ്ധം അവസാനമില്ലാതെ തുടരുന്നതിനിടെ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ റഷ്യയിലെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷ ശ്രീമതി തത്തിയാന മോസ്കാൽകോവയുവമായി വീഡിയോ കോൺഫറൻസ് നടത്തിയതായി പരിശുദ്ധ സിംഹാസനം അറിയിച്ചു.

അടുത്തിടെ രണ്ട് ഉക്രൈൻ വൈദികരെ റഷ്യ സ്വാതന്ത്രരാക്കിയതിൽ റഷ്യൻ ഓംബുഡ്‌സ്‌ ലേഡി നടത്തിയ ഇടപെടലുകൾക്ക് ഇരു നേതാക്കളും തമ്മിൽ നടത്തിയ സംഭാഷമദ്ധ്യേ കർദ്ദിനാൾ പരൊളീൻ നന്ദി പറഞ്ഞുവെന്ന് വത്തിക്കാൻ തങ്ങളുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം തുടരുന്ന അവസ്ഥയിൽ, അന്താരാഷ്ട്ര കരാറുകൾ അനുസരിച്ച്, അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ റഷ്യൻ മനുഷ്യാവകാശകമ്മീഷൻ അദ്ധ്യക്ഷയോട് കർദ്ദിനാൾ ആവശ്യപ്പെട്ടതായും വത്തിക്കാൻ അറിയിച്ചു.

റഷ്യൻ ഫെഡറേഷന്റെ കീഴിൽ തടവുകാരായി കഴിയുന്ന ഉക്രൈൻ മിലിട്ടറി അംഗംങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും, റഷ്യയും ഉക്രൈനും തമ്മിൽ യുദ്ധത്തിൽ തടവുകാരാക്കപ്പെട്ട പട്ടാളക്കാരെ കൈമാറുന്നതിനും വേണ്ട സഹായങ്ങൾ ഉറപ്പാക്കണമെന്നും കർദ്ദിനാൾ അഭ്യർത്ഥിച്ചതായി പരിശുദ്ധ സിംഹാസനം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m