ലോകത്തെ ഏറ്റവും ഉയരമുള്ള തിരുപ്പിറവി ദൃശ്യo കാഴ്ചക്കാര്‍ക്കായി തുറന്നു…

ലോകത്തെ ഏറ്റവും ഉയരമുള്ള തിരുപ്പിറവി ദൃശ്യമെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചിട്ടുള്ള തിരുപ്പിറവി ദൃശ്യം സ്പെയിനിലെ തുറമുഖ നഗരമായ അലിക്കാന്റായില്‍ കാഴ്ചക്കാര്‍ക്കായി തുറന്നു. ജനുവരി 6 വരെ ഭീമന്‍ തിരുപിറവി ദൃശ്യം കാണുവാന്‍ സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും. ഇക്കഴിഞ്ഞ നവംബര്‍ 26ന് അലിക്കാന്റാ മേയര്‍ ലൂയിസ് ബാര്‍ക്കാലയാണ് “സഗ്രാഡ ഫാമിലിയ” എന്നറിയപ്പെടുന്ന ഈ തിരുപ്പിറവി ദൃശ്യം കാഴ്ചക്കാര്‍ക്കായി തുറന്നു നല്‍കിയത്. സംഗീതവും, ലൈറ്റിംഗും അകമ്പടിയായുള്ള തിരുപ്പിറവി ദൃശ്യത്തിന്റെ ഉയരം 18 മീറ്ററാണ്. വിശുദ്ധ യൗസേപ്പിതാവിന്റെയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും കൂറ്റന്‍ രൂപങ്ങളാണ് റെക്കോര്‍ഡിനര്‍ഹമായ ഈ തിരുപ്പിറവി ദൃശ്യത്തില്‍ ഉള്ളത്.

അലിക്കാന്റാ നഗരത്തിന്റെ പുതിയ പ്രതീകമായി ഈ തിരുപ്പിറവി ദൃശ്യം മാറിയെന്നും ഇത് ഒരുപാട് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ടെന്നും ഉദ്ഘാടന വേളയില്‍ മേയര്‍ ലൂയിസ് ബാര്‍ക്കാല പറഞ്ഞു. കോവിഡ് പകര്‍ച്ചവ്യാധി മൂലം മന്ദഗതിയിലായ വിനോദ സഞ്ചാരം മേഖലക്ക് ഇത് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു. വിശുദ്ധ യൗസേപ്പിതാവിന്റെ രൂപത്തിന് 18 മീറ്ററും, പരിശുദ്ധ കന്യകാ മറിയത്തിന്റെ രൂപത്തിന് 10.46 മീറ്ററും, ഉണ്ണിയേശുവിന്റെ രൂപത്തിന് 3.25 മീറ്ററുമാണ് ഉയരം. പ്രാദേശിക കലാകാരനായ ജോസ് മരിയ ഗാര്‍ഷ്യയാണ് ഒരു ടണ്‍ ഭാരമുള്ള തിരുപ്പിറവി ദൃശ്യത്തിന്റെ നിര്‍മ്മാതാവ്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group