ജനഹൃദയങ്ങൾ കീഴടക്കി ദി ചോസണ്‍ മുന്നേറുന്നു..

ക്രിസ്തുവിന്റെ പരസ്യജീവിതത്തെ ആധാരമാക്കി ഡാലസ് ജെന്‍ഗിന്‍സ് സംവിധാനം ചെയ്ത ‘ദി ചോസണ്‍’ ടെലിവിഷന്‍ പരമ്പര ജനഹൃദയങ്ങൾ കീഴടക്കിയ ജൈത്രയാത്ര തുടരുന്നു.ക്രൗഡ് ഫണ്ടിംഗ് വഴി 10 മില്യണ്‍ ഡോളര്‍ കണ്ടെത്തി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ദി ചോസണ്‍ ആപ്പില്‍ മാത്രമായി കണ്ടത് കോടിക്കണക്കിന് ആള്‍ക്കാരാണ്. 80 ഭാഷകളില്‍ പരിഭാഷ ചെയ്യപ്പെട്ട ദി ചോസണ്‍ പരമ്പരയുടെ യൂട്യൂബ് ചാനല്‍ പിന്തുടരുന്നവരുടെ എണ്ണം 13 ലക്ഷമാണ്. ഈസ്റ്റര്‍ ദിനം രണ്ടാം സീസണിലെ ആദ്യ എപ്പിസോഡ് പ്രേക്ഷകരില്‍ എത്തിയപ്പോള്‍ അത് കണ്ടവരുടെ സംഖ്യ 7,50,000 ആയിരുന്നു. മറ്റ് പ്രമുഖ സെക്കുലര്‍ മാധ്യമങ്ങളിലെ പരമ്പരകളുമായി തുലനം ചെയ്തു നോക്കുമ്പോള്‍ ദി ചോസണ്‍ പരമ്പര പ്രേക്ഷകരെ നേടുന്നതില്‍ വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. കത്തോലിക്കരും, പ്രൊട്ടസ്റ്റന്റ് വിശ്വാസികളും പരമ്പരയുടെ ഭാഗമായിട്ടുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group