ദൈ​വ​ശാ​സ്ത്ര പ​ണ്ഡിതൻ ഫാ. ജോസഫ് പാത്രപാങ്കൽ സിഎംഐ അന്തരിച്ചു

പ്രശസ്ത ദൈ​വ​ശാ​സ്ത്ര പ​ണ്ഡി​ത​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഫാ. ​ജോ​സ​ഫ് പാ​ത്ര​പാ​ങ്ക​ൽ സി​എം​ഐ (92) അ​ന്ത​രി​ച്ചു. സി​എം​ഐ സ​ന്യാ​സ​ സ​മൂ​ഹ​ത്തി​ന്‍റെ കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ് പ്ര​വി​ശ്യ​യി​ലെ വാ​ഴൂ​ർ അ​നു​ഗ്ര​ഹ റി​ന്യൂ​വെ​ൽ സെ​ന്‍റ​ർ അം​ഗ​മാ​യി​രു​ന്നു.

സം​സ്കാ​രം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പാ​ല​ന്പ്ര​ഗെ​ദ്സ​മെ​ൻ പ​ള്ളി​യി​ൽ . റോ​മി​ലെ ഗ്രി​ഗോ​റി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി​യ ഫാ. ​ജോ​സ​ഫ് ബം​ഗ​ളു​രു ധ​ർ​മ്മാ​രാം കോ​ള​ജ് പ്ര​സി​ഡ​ന്‍റ്, ദൈ​വ​ശാ​സ്ത്ര​വി​ഭാ​ഗം മേ​ധാ​വി, തി​യോ​ള​ജി​ക്ക​ൽ പ​ബ്ലി​ക്കേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ദീ​ർ​ഘ​കാ​ല പ്ര​സി​ഡ​ന്‍റ്, റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ ബൈ​ബി​ൾ ക​മ്മീ​ഷ​ൻ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

വാ​ഴൂ​ർ അ​നു​ഗ്ര​ഹ റി​ന്യൂ​വെ​ൽ സെ​ന്‍റ​റി​ന്‍റെ സ്ഥാ​പ​ക​നു​മാ​ണ്. സ്വീ​ഡ​നി​ലെ ഉ​പ്സാ​ല യൂ​ണി​വേ​ഴ്സി​റ്റി ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ദൈ​വ​ശാ​സ്ത്ര​പ​ണ്ഡി​ത​നും ബൈ​ബി​ൾ വി​ജ്ഞാ​നീ​യ​ത്തി​ൽ അ​ഗ്ര​ഗ​ണ്യ​നും ശി​ഷ്യ​രു​ടെ ആ​ദ​ര​വ് പി​ടി​ച്ചു​പ​റ്റി​യ അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്നു. ബം​ഗ​ളൂ​രു ധ​ർ​മ്മാ​രാം വി​ദ്യാ​ക്ഷേ​ത്ര​ത്തി​ന്‍റെ ഇ​ന്ന​ത്തെ വ​ള​ർ​ച്ച​ക്കു നി​സ്തു​ല സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ ഇ​ളങ്ങു​ളം ഇ​ട​വ​ക​യി​ൽ എ​ബ്ര​ഹാം – മ​റി​യം ദ​മ്പതി​ക​ളു​ടെ മ​ക​നാ​യി 1930 സെ​പ്റ്റം​ബ​ർ 29നു ​ജ​നി​ച്ചു. സിസ്റ്റർ അൽഫോൻസ എംഎംഎസ്, പ​രേ​ത​രാ​യ പി.​എ. ചാ​ക്കോ, പി.​എ. കു​രു​വി​ള, ഏ​ലി​ക്കു​ട്ടി, സി​സ്റ്റ​ർ ഡൊ​മി​നി​ക് സി​എം​സി, ഡോ. ​പി.​എ. എ​ബ്രാ​ഹം എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group