ക്രൈസ്തവ പീഡനങ്ങളുടെ ഇടയിലും പ്രത്യാശയുടെ അടയാളങ്ങളുo ഉണ്ട് : കത്തോലിക്കാ ചാരിറ്റി സംഘടന

ലോകമെമ്പാടും ക്രൈസ്തവർ പീഡനങ്ങൾ നേരിടുന്നുണ്ടെങ്കിലും പ്രതീക്ഷയുടെ നിരവധി അടയാളങ്ങളുo ഉണ്ടെന്ന് കത്തോലിക്കാ ചാരിറ്റി സംഘടനയായ “എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (ACN) വെളിപ്പെടുത്തി. 2021 വർഷം കൃതജ്ഞതയും ഉത്കണ്ഠയും കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നുവെന്ന് എ.സി.എൻ -ന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹെയ്ൻ-ഗെൽഡേൺ തന്റെ പ്രസ്താവനയിൽ പറയുന്നു.

ക്രൈസ്തവർക്കെതിരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി പതിനായിരക്കണക്കിന് പള്ളികളും സ്ഥാപനങ്ങളും ചുവപ്പ് നിറത്തിൽ പ്രകാശിപ്പിക്കുന്ന ‘റെഡ് വീക്ക്’ സംരംഭം വിജയിച്ചതിന് ഹെയ്ൻ-ഗെൽഡേൺ നന്ദി രേഖപ്പെടുത്തി.

ബഹ്റൈനിലെ കത്തീഡ്രൽ ഓഫ് ഔവർ ലേഡി ഓഫ് അറേബ്യയുടെ ഈ മാസത്തെ സമർപ്പണം അറബ് ലോകത്ത് ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും സഹവർത്തിത്വത്തിന് പ്രതീക്ഷയുടെ കിരണങ്ങൾ നൽകുന്നതാണെന്നും യുദ്ധത്തിൽ തകർന്ന രാജ്യത്തെ ക്രൈസ്തവർക്ക് പ്രതീക്ഷയും ആശ്വാസവും നൽകിയ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് യാത്രയും ഏറെ ആശ്വാസദായകമാണെന്നും ഈ സന്ദർശനം വഴിയായി ഇറാഖിലെയും സമീപപ്രദേശങ്ങളിലെയും ക്രൈസ്തവരുടെ അവസ്ഥ പരിശുദ്ധ പിതാവ് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽപെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലും നൈജീരിയയിലും ആഫ്രിക്കയിലെ സഹേൽ മേഖലയിലും മൊസാംബിക്കിലും വൈദികർ, സന്യസ്തർ, അത്മായ വിശ്വാസികൾ എന്നിവർക്കു നേരെയുള്ള കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ദുരുപയോഗം ചെയ്യൽ എന്നിവ വർദ്ധിച്ചുവരുന്നു. ഇതിൽ തനിക്ക് ആശങ്കയുണ്ടെന്ന് ഹെയ്ൻ-ഗെൽഡേൺ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group