ഭാരതത്തിൽ കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ നടന്നത് 53 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ

ന്യൂഡൽഹി: 2022 ലെ ആദ്യത്തെ 45 ദിവസങ്ങൾ പിന്നിടുമ്പോൾ ഭാരതത്തിൽ റിപ്പോർട്ട് ചെയ്തത് 53ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ എന്ന് റിപ്പോർട്ട്.

യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരo രേഖപ്പെടുത്തിയിരിക്കുന്നത്.

ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾ രാജ്യത്ത് അനുദിനം വർദ്ധിച്ചുവരുകയാണെന്ന്ഫോറം നാഷനൽ കോർഡിനേറ്റർ എ സി മൈക്കൽ പറഞ്ഞു. 2014 ൽ 127, 2015 ൽ 142, 2016 ൽ 226, 2017 ൽ 248, 2018 ൽ 292, 2019 ൽ 328, 2020 279, 2021 505 എന്നിങ്ങനെയാണ് ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെ ലിസ്റ്റ് എന്നും ക്രൈസ്തവ മതപീഡനത്തിന് ഇരകളാകുന്നവർക്ക് 1-800-208 4545 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ക്രൈസ്ത പ്രാതിനിധ്യം 2.3 ശതമാനമാണ്.
ന്യൂനപക്ഷവിഭാഗമായ ക്രൈസ്തവരുടെ സംരക്ഷണത്തിൽ ഒരു രാഷ്ട്രീയപാർട്ടിയും ശ്രദ്ധ നല്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group