കഴിഞ്ഞ ഒരു വർഷത്തിനിടയിൽ യൂറോപ്പിലെ ക്രൈസ്തവർക്കെതിരെ നടന്നത് ആയിരത്തോളം ആക്രമണങ്ങൾ…

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 2020 -ൽ മാത്രം യൂറോപ്പിൽ ക്രൈസ്തവർക്കെതിരെ നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം കുത്തനെ വർധിച്ചതായി റിപ്പോർട്ട് .നവംബർ 16 -ന് പ്രസിദ്ധീകരിച്ച ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോപ്പറേഷൻ ഇൻ യൂറോപ്പ് (OSCE) ഡാറ്റ അനുസരിച്ച്, ക്രൈസ്തവർക്കെതിരായ 980 ആക്രമണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019 -ൽ ക്രൈസ്തവർക്കെതിരെ നടന്ന 595 സംഭവങ്ങൾ OSCE മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

കത്തോലിക്കാ പള്ളികൾക്കു നേരെയുള്ള തീവയ്പ്പ് ആക്രമണങ്ങൾ, ദിവ്യകാരുണ്യത്തോടുള്ള അനാദരവ്, മോഷണം, പുരോഹിതന്മാർക്കെതിരായ ആക്രമണം, അബോർഷൻ അനുകൂല പ്രവർത്തകർ ദൈവാലയ സ്വത്തുക്കളിൽ നടത്തിയ കത്തോലിക്കാ വിരുദ്ധ ചുവരെഴുത്തുകൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. കഴിഞ്ഞ വർഷം ദൈവാലയത്തിന്റെ വസ്തുവകകൾക്കെതിരായ ആക്രമണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതായും അതേ സമയം ആളുകൾക്കെതിരായ അക്രമാസക്തമായ ആക്രമണങ്ങളുടെ എണ്ണം 2020 കാലഘട്ടത്തിൽ 80 -ൽ നിന്ന് 56 ആയി കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

2020 -ൽ ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് പോളണ്ടിലാണ്; 241 എണ്ണം. അവയിൽ ഭൂരിഭാഗവും ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള സഭയുടെ നിലപാടുമായി ബന്ധപ്പെട്ട കത്തോലിക്കാ സ്വത്തുക്കൾക്കെതിരായ നശീകരണ പ്രവർത്തനങ്ങളായിരുന്നു. ജർമ്മനിയിൽ 172, ഫ്രാൻസിൽ 159, ഇറ്റലിയിൽ 113 എന്നിങ്ങനെയാണ് കണക്കുകൾ. യഹൂദ വിരുദ്ധത, വംശീയത, , മറ്റ് വിഭാഗങ്ങൾക്കുള്ള വിദ്വേഷ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഡാറ്റയും സംഘടന പുറത്തുവിട്ടു.
ആകെ 7,181 വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര സഹിഷ്ണുതാ ദിനത്തോടനുബന്ധിച്ചാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group