സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമില്ല; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്

സുരക്ഷ മെച്ചപ്പെടുത്തുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.
‘സെക്യൂരിറ്റി സെന്റര്‍’ പേജ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍.

തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ബോധവത്കരണം നല്‍കുന്ന സംവിധാനമാണ് സെക്യൂരിറ്റി സെന്റര്‍ പേജ്. ഒറ്റ വിന്‍ഡോയില്‍ തന്നെ സുരക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അടങ്ങുന്നതാണ് സംവിധാനം. തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ മാര്‍ഗങ്ങളെ കുറിച്ച്‌ ഓര്‍മ്മിപ്പിക്കുന്നതാണ് ഫീച്ചര്‍.

തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ വാട്‌സ്‌ആപ്പ് തന്നെ അവതരിപ്പിച്ച ഫീച്ചറുകള്‍ ഈ പേജ് വഴി ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കും. ഇതിലൂടെ സുരക്ഷ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് വാട്‌സ്‌ആപ്പ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലീഷിന് പുറമേ മലയാളം ഉള്‍പ്പെടെ പത്തു പ്രാദേശിക ഭാഷകളിലും ഈ പേജ് ലഭ്യമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group