കെ.സി.വൈ.എം മാനന്തവാടി രൂപതയെ ഇനി ഇവർ നയിക്കും

ദ്വാരക : കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം മാനന്തവാടി രൂപതക്ക് പുതിയ അമരക്കാർ. രൂപത പ്രസിഡണ്ടായി റിപ്പൺ ഇടവകാഗം റ്റിബിൻ വർഗീസ് പാറക്കലും ജനറൽ സെക്രട്ടറിയായി ചുങ്കക്കുന്ന് ഇടവകാഗം ഡെറിൻ കൊട്ടാരത്തിലും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റ് നയന മുണ്ടക്കാതടത്തിൽ, സെക്രട്ടറിമാർ അമൽഡ തൂപ്പുംക്കര, ലിബിൻ മേപ്പുറത്ത്, ട്രഷറർ അനിൽ അമ്പലത്തിങ്കൽ, കോർഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ. ജനുവരി 01 ന് ദ്വാരക പാസ്റ്ററൽ സെന്ററിൽ വെച്ചാണ് സെനറ്റ് സമ്മേളനവും തെരഞ്ഞെടുപ്പും നടന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group