മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 91-ാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തലസ്ഥാനനഗരി വേദിയാകും..

തിരുവനന്തപുരം:മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ 91-ാമ​​​ത് വാ​​​ർ​​​ഷി​​​ക ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ മ​​​ണ്ണ​​​ന്ത​​​ല വി​​​ശു​​​ദ്ധ ജോ​​​ണ്‍ പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ വെച്ച് ന​​​ട​​​ക്കും.

ഈ ​​​വ​​​ർ​​​ഷം സ​​​ഭാ ത​​​ല​​​ത്തി​​​ലു​​​ള്ള പൊ​​​തു​​പ​​​രി​​​പാ​​​ടി​​​ക്കു​​​ പ​​​ക​​​ര​​​മാ​​​യി ഭ​​​ദ്രാ​​​സ​​​ന​​​ത​​​ല​​​ത്തി​​​ലാ​​​ണ് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നു പി​​​ആ​​​ർ​​​ഒ ഫാ. ​​​ബോ​​​വാ​​​സ് മാ​​​ത്യു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

1930 സെ​​​പ്റ്റം​​​ബ​​​ർ 20ന് ​​​ദൈ​​​വ​​​ദാ​​​സ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലേ​​​ക്ക് ന​​​ട​​​ന്ന പു​​​ന​​​രൈ​​​ക്യ പ്ര​​​സ്ഥാ​​​നം ഇ​​​ന്ന് സാ​​​ർ​​​വ​​​ത്രി​​​ക സ​​​ഭ​​​യി​​​ൽ സ്വ​​​യാ​​​ധി​​​കാ​​​ര വ്യ​​​ക്തി​​​ഗ​​​ത സ​​​ഭ​​​യാ​​​യി. പ​​​ത്രോ​​​സി​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യ മാ​​​ർ​​​പാ​​​പ്പ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ക​​​ർ​​​ദി​​​നാ​​​ൾ സം​​​ഘ​​​ത്തി​​​ലേ​​​ക്ക് സ​​​ഭാ​​​ത​​​ല​​​വ​​​ൻ ഉ​​​യ​​​ർത്ത​​​പ്പെ​​​ട്ടു. അ​​​ഞ്ച് വ്യ​​​ക്തി​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​സ്ഥാ​​​നം അ​​​ഞ്ചു​​​ല​​​ക്ഷ​​​ത്തോ​​​ളം വി​​​ശ്വാ​​​സി​​​ക​​​ളു​​​ള്ള സ​​​ഭാ​​​സ​​​മൂ​​​ഹ​​​മാ​​​യി.
ഒ​​​രു മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യും ഒ​​​രു അ​​​തി​​​രൂ​​​പ​​​ത​​​യും 10 രൂ​​​പ​​​ത​​​ക​​​ളും സ​​​ഭ​​​യ്ക്കു​​​ണ്ട്.

മ​​​ല​​​യാ​​​ള​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ആ​​​രാ​​​ധ​​​നക്ര​​​മം ഇ​​​ന്നു ത​​​മി​​​ഴ്, ഹി​​​ന്ദി ഭാ​​​ഷ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ പത്തോളം ഇ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​ക​​​ളി​​​ലും മ​​​റ്റ് വി​​​ദേ​​​ശഭാ​​​ഷ​​​ക​​​ളി​​​ലും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു. വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​രോ​​​ഗ്യം, ജീ​​​വ​​​കാ​​​രു​​​ണ്യം, സാ​​​മൂ​​​ഹി​​​ക വി​​​ക​​​സ​​​നം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഭ സ​​​ജീ​​​വ​​​മാ​​​യി രം​​​ഗ​​​ത്തു​​​ണ്ടെ​​​ന്നും ഫാ. ​​​ബോ​​​വാ​​​സ് മാ​​​ത്യു പ​​​റ​​​ഞ്ഞു.

പു​​​ന​​​രൈ​​​ക്യ ദി​​​ന​​​മാ​​​യ സെ​​​പ്റ്റം​​​ബ​​​ർ 20-ന് ​​​രാ​​​വി​​​ലെ 7.30ന് ​​​മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ മ​​​ണ്ണ​​​ന്ത​​​ല ഇ​​​ട​​​വ​​​ക​​​യി​​​ൽ പു​​​ന​​​രൈ​​​ക്യ​​​ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കും.
21നു വൈ​​​കു​​​ന്നേ​​​രം 5.30നു ന​​​ട​​​ക്കു​​​ന്ന പു​​​ന​​​രൈ​​​ക്യ വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം മാ​​​ർ​​​ത്തോ​​​മ്മാ സ​​​ഭാ സ​​​ഫ്ര​​​ഗ​​​ൻ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ജോ​​​സ​​​ഫ് മാ​​​ർ ബ​​​ർ​​​ണ​​​ബാ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ ബാ​​​വ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ.​​​ എം. സൂ​​​സ​​​പാ​​​ക്യം മു​​​ഖ്യ സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

സി​​​എ​​​സ്ഐ സ​​​ഭാ മോ​​​ഡ​​​റേ​​​റ്റ​​​ർ ബി​​​ഷ​​​പ് ധ​​​ർ​​​മരാ​​​ജ് റ​​​സാ​​​ലം, ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ഗു​​​രു​​​ര​​​ത്നം ജ്ഞാ​​​നത​​​പ​​​സ്വി, പാ​​​ള​​​യം ഇ​​​മാം വി.പി. സു​​​ഹൈ​​​ബ് മൗ​​​ല​​​വി, മ​​​ന്ത്രി​​​മാ​​​രാ​​​യ വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി, ആ​​​ന്‍റ​​​ണി രാ​​​ജു, ജി.ആ​​​ർ. അ​​​നി​​​ൽ, ഡോ. ​​​ശ​​​ശി​​​ ത​​​രൂ​​​ർ എം​​​പി, മേ​​​യ​​​ർ ആ​​​ര്യാ രാ​​​ജേ​​​ന്ദ്ര​​​ൻ, ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ, വി.കെ. പ്ര​​​ശാ​​​ന്ത് എം​​​എ​​​ൽ​​​എ, ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​ർ പി.കെ. രാ​​​ജു, വി​​​വി​​​ധ സ​​​ഭാ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ ഫാ. ​​​ജോ​​​സ​​​ഫ് കീ​​​പ്ര​​​ത്ത്, റ​​​വ. ജോ​​​സ​​​ഫ് സാ​​​മു​​​വ​​​ൽ ക​​​റു​​​ക​​​യി​​​ൽ കോർ എപ്പി​​​സ്കോ​​​പ്പ, കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യ വ​​​ന​​​ജ രാ​​​ജേ​​​ന്ദ്ര ബാ​​​ബു, ജോ​​​ണ്‍​സ​​​ണ്‍ ജോ​​​സ​​​ഫ്, മോ​​​ണ്‍. മാ​​​ത്യു മ​​​ന​​​ക്ക​​​ര​​​ക്കാവി​​​ൽ, മോ​​​ണ്‍. വ​​​ർ​​​ക്കി ആ​​​റ്റു​​​പു​​​റ​​​ത്ത് തുടങ്ങിയവരും സംസാരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group