സഭയെയും സഭാ തലവനെയും അപകീർത്തിപ്പെടുത്തി ക്രൈസ്തവ വിരുദ്ധത മനോഭാവം വളർത്താനുള്ള ചിലരുടെ നിരന്തര പരിശ്രമത്തിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ വീഡിയോ…

സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒരു കൂട്ടം മന്ത്രവാദിയുടെ മുൻപിൽ മുട്ട് മടക്കി എന്ന നിലയിൽ ചില ചാനലുകൾ വീഡിയോ പ്രചരിപ്പിക്കുന്നു.

ഒരു വർഷം മുൻപ് തലശ്ശേരിയിൽ നിന്നെത്തിയ വൈദികർ ഉൾപ്പെട്ട ഒരു പ്രാർത്ഥനാ ഗ്രൂപ്പ് ​അംഗങ്ങളുമായുള്ള മീറ്റിംഗിന് ശേഷം അവർ പിതാവിന് വേണ്ടി പ്രാർത്ഥിക്കാം എന്ന് പറഞ്ഞപ്പോൾ ഭൂമിയോളം എളിമയുള്ള അദ്ദേഹം അവർക്ക് മുൻപിൽ മുട്ടുകുത്തിഎന്നതിനെയാണ് ചില ചാനലുകൾ വളച്ചൊടിക്കുന്നത്.

കത്തോലിക്കാ സഭയിലെ കൃപയുടെ പ്രവാഹം എന്ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വിശേഷിപ്പിച്ച കരിസ്മാറ്റിക്ക് പ്രാർത്ഥനകൂട്ടായ്മയിലെ അംഗങ്ങളെയാണ് ഈ കുപ്രസിദ്ധ ചാനൽ മന്ത്രവാദികൾ എന്ന് വിളിക്കുന്നത്. കർദിനാൾ പ്രാർത്ഥിക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന ആരോ എടുത്ത വീഡിയോ ഒരു വർഷങ്ങൾക്ക് ശേഷം ആ മൊബൈൽ ഫോൺ റിപ്പയർ ചെയ്യാൻ കൊടുത്ത കടയിൽ നിന്നാണ് ഈ വീഡിയോ കിട്ടിയതെന്ന് അവർ അവകാശപ്പെടുന്നു.

സ്വന്തം ചാനലിന്റെ റേറ്റിംഗ് കൂട്ടാനും സഭാവിരുദ്ധരെ വളർത്താനും ഏത് കുതന്ത്രങ്ങളും ഇത്തരക്കാർ പ്രയോഗിക്കും എന്ന് ഈ വീഡിയോ പ്രസിദ്ധീകരിച്ചതിൽ നിന്നും അവർവ്യക്തമാക്കുന്നു.

കർദിനാൾ ധരിക്കുന്നത് രുദ്രാക്ഷ മാലയാണ് എന്നാണ് ഇവർ പ്രചരിപ്പിക്കുന്ന മറ്റൊരു കാര്യം. വർഷങ്ങൾക്ക് മുൻപ് മെത്രാനായപ്പോൾ മുതൽ ഒലിവ് മരത്തടികൊണ്ടുണ്ടാക്കിയ മാലയാണ് അദ്ദേഹം ഉപയോഗിക്കുന്നത് എന്ന് സഭാവിസ്വസികൾക്ക്അ അറിയാവുന്ന കാര്യമാണ്.

സഭയെയും സഭാ തലവനെയും അപകീർത്തിപ്പെടുത്തി ക്രൈസ്തവ വിരുദ്ധത മനോഭാവം വളർത്താനുള്ള ചിലരുടെ നിരന്തര പരിശ്രമത്തിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ വീഡിയോ. ഇത്തരം പ്രവണതകളെ വിശ്വാസികൾ പൂർണ്ണമായും തള്ളിക്കളയും എന്നിവർ ഓർക്കുന്നത് നല്ലതാരിക്കും.

കടപ്പാട് : ജോ കാവാലം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group