അകലങ്ങളിൽ ആയാലും അയക്കപ്പെട്ടവർ

    കുഞ്ഞായിരുന്ന നാളുകളിൽ വല്ലപ്പോഴുമൊക്കെ പള്ളിയിൽ വരുമായിരുന്ന മിഷണറിമാരെ കാണുമ്പോൾ എന്തോ പ്രത്യേകത അവരിൽ തോന്നിയിരുന്നു.

    മിഷണറിമാരാണ് എന്നു പറഞ്ഞാൽ അടുത്തായാലും അകലങ്ങളിലായാലും അവൻ അയക്കപ്പെട്ടവൻ ആണെന്നർത്ഥം. ഇനി അകലങ്ങളിൽ പോയാലും അവൻ തൻ്റെ നാഥൻ്റെ അടുത്തിരുന്നു ചുറ്റുമുള്ളവർക്ക് പൊന്നു തമ്പുരാനെ കാണിച്ചു കൊടുക്കുന്നവനാണ്..

    അയക്കപ്പെട്ടവൻ ഒരു സാക്ഷിയാണ്.താൻ കണ്ടുമുട്ടിയ അനുഗ്രഹത്തിൻ്റെ, തനിക്കു ലഭിച്ച സുകൃതങ്ങളുടെ, താൻ അനുഭവിച്ച രുചിയുടെ സാക്ഷി.

    പുൽത്തൊട്ടിയിൽ അബലനായി കിടന്ന പൈതലിനെ കാണാനെത്തിയ പാവം ആട്ടിടയന്മാരായിരുന്നു തമ്പുരാൻ്റെ ആദ്യത്തെ മിഷണറിമാർ.

    സൗഖ്യം പ്രാപിച്ച പത്തു കുഷ്ഠരോഗികളിൽ ഒരാൾ തിരിച്ചു വന്നു, സാക്ഷ്യം പറയാൻ. അവനായിരുന്നു അന്നത്തെ മിഷണറി.

    ഉടുതുണി തടസ്സമായി കണ്ട ഒരുവൻ സുബോധം ലഭിച്ചപ്പോൾ ചെയ്തത് യേശുനാഥൻ തനിക്കു വേണ്ടി ചെയ്ത കാര്യങ്ങൾ പട്ടണം മുഴുവൻ പ്രസിദ്ധമാക്കിക്കൊണ്ടാണ്. അവനും മിഷണറിയായി.

    നാമോരോരുത്തരും മിഷണറിമാർ തന്നെ.ഈശോയിലേക്ക് ചാരിയിരുന്ന് ചുറ്റുമുള്ളവർക്ക് തമ്പുരാനെ ചൂണ്ടി കാണിച്ചു കൊടുക്കുമ്പോൾ മാത്രം!

    അറിയാത്തവനും അനുഭവിക്കാത്തവനും സാക്ഷ്യം പറഞ്ഞാൽ അതിനു കരുത്ത് ഉണ്ടാകുകയില്ലല്ലൊ.നാമതു മറന്നു പോയിട്ടുണ്ടെങ്കിൽ ഈ ഒക്ടോബർ മാസം നമ്മെ ഓർമ്മിപ്പിക്കുന്നത് അതാണ്.

    പരസ്പരം നമുക്കു വേണ്ടി പ്രാർത്ഥിക്കാം, അനുഭവങ്ങൾക്കു ആഴം ലഭിക്കാനും സാക്ഷ്യത്തിനു കരുത്തു ലഭിക്കാനും.

    മഡഗാസ്ക്കറിൽ നിന്നും
    Fr Johnson Thaliyath CMI.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group