ഈശോയെ പ്രണയിക്കുന്നവർക്ക് മാത്രമേ വിശുദ്ധരാകാൻ സാധിക്കൂ: മാർ ജോസഫ് പാംപ്ലാനി

ഈശോയെ പ്രണയിക്കുന്നവർക്ക് മാത്രമേ വിശുദ്ധരാകാൻ സാധിക്കൂവെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ദൈവദാസി സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിനെ ഫ്രാൻസിസ് മാർപാപ്പ ധന്യപദവിയിലേക്ക് ഉയർത്തിയതിന്റെ ഭാഗമായി കണ്ണൂർ പയ്യാമ്പലം ഉർസുലൈൻ കോൺവന്റ് അങ്കണത്തിൽ നടന്ന കൃതജ്ഞതാബലി മധ്യേ വചനപ്രഘോഷണം നടത്തുകയായിരുന്നു ആർച്ച്ബിഷപ്പ്.

വിശ്വാസത്തിന്റെ വഴികൾ സ്നേഹത്തിന്റെ കൃത്യതകൊണ്ട് അലങ്കരിച്ച ഒരു മഹാവിശുദ്ധയാണ് സിസ്റ്റർ. ഈശോമിശിഹായെ സിസ്റ്റർ അഗാധമായി സ്നേഹിച്ചു. മറ്റെന്തി നെക്കാളും ഉപരിയായി ഈശോമിശിഹായെ പ്രണയിക്കുന്നവർക്ക് മാത്രമേ വിശുദ്ധ യാകാൻ സാധിക്കൂവെന്ന് സിസ്റ്ററുടെ ജീവിതം കാണിച്ചുതന്നു. സിസ്റ്റർ സെലിൻ മരിയ എത്രയും പെട്ടെന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കൃതജ്ഞതാബലിയിൽ കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group