“ഫോളോ മി : ദ ലൈഫ് ഓഫ് സെന്റ് പീറ്റർ” എന്ന ത്രീഡി മള്‍ട്ടി മീഡിയ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചത് ആയിരങ്ങള്‍

വിശുദ്ധ പത്രോസിന്റെ ജീവിതo ഇതിവൃത്തമാക്കി വത്തിക്കാനില്‍ സംഘടിപ്പിച്ച “ഫോളോ മി: ദ ലൈഫ് ഓഫ് സെന്റ് പീറ്റർ” എന്ന ത്രീഡി മള്‍ട്ടി മീഡിയ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചത് ആയിരങ്ങള്‍. വിശുദ്ധ പത്രോസിന്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങള്‍ വീഡിയോ മാപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വത്തിക്കാന്‍ ബസിലിക്കയുടെ ഭിത്തിയുടെ വിശാലമായ കാന്‍വാസില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. വത്തിക്കാന്‍ സിറ്റിയുടെ വികാരി ജനറാളും, ഫ്രത്തേല്ലി ടൂട്ടി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ ഗാംബെറ്റിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. കടലിലെ തിരമാലകളില്‍ ഉലയുന്ന ഒരു ബോട്ട് പോലെ ദിശാബോധം നഷ്ടപ്പെട്ടതായി തോന്നുന്ന ഒരു ലോകത്ത് വിശുദ്ധ പത്രോസിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നുണ്ടെന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ ഗാംബെറ്റി പറഞ്ഞു.

അപ്പസ്തോലന്‍മാരുടെ രാജകുമാരനായ വിശുദ്ധ പത്രോസിന്റെ മാനുഷികവും, ആത്മീയവുമായ ജീവിത കഥ പറയുന്ന 8 മിനിറ്റ് ദൈര്‍ഘ്യമുള്ള ത്രീഡി വീഡിയോ മാപ്പിംഗ് പ്രദര്‍ശനം കണ്ടവരെല്ലാം വലിയ ആഹ്ളാദം പ്രകടിപ്പിച്ചു. ഗലീലിയിലെ മുക്കുവനായിരുന്ന വിശുദ്ധ പത്രോസിന്റെ ജീവിതം, പ്രവര്‍ത്തനം, തൊഴില്‍, ശിഷ്യത്വം, ദൗത്യം, രക്തസാക്ഷിത്വം എന്നിവയെ കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ നിന്നും വത്തിക്കാന്‍ മ്യൂസിയങ്ങളില്‍ നിന്നുമാണ് അവതരണത്തില്‍ ആന്‍ഡ്രീ ബോസെല്ലി പാടിയ ഗാനങ്ങളും പ്രദര്‍ശനത്തെ വേറിട്ടതാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group